EntertainmentKeralaNews

മലയാളികളുടെ സണ്ണി ചേച്ചി ഇനി മലയാള സിനിമയ്ക്ക്…!

കൊച്ചി:മലയാളികൾ സ്നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിൽക്കുന്ന സണ്ണി ലിയോണി വീണ്ടും മലയാള സിനിമയുടെ ഭാഗമാകുകയാണ്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിൽ നായികയായാണ് സണ്ണിയുടെ വരവ്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രം മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഒരുങ്ങുന്നത്. കൊച്ചിയിലായിരുന്നു ഇതിന്റെ ചടങ്ങുകൾ നടന്നത്.

ഇതാദ്യമായിട്ടാണ് ഇത്രയധികം അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമായി സണ്ണി ലിയോണി മലയാളത്തിൽ എത്തുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ . സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഉദയ് സിങ്ങ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുൽ രാജ്, എഡിറ്റിങ് വി. സാജൻ, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പ്രൊഡക്‌ഷൻ ഡിസൈനർ ദിലീപ് നാഥ്, പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ. ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്നീഷ്യൻമാരും സിനിമയ്ക്കു വേണ്ടി അണിനിരക്കും.

കഴിഞ്ഞ ഫെബ്രുവരി പതിനാലിന് പ്രണയദിനത്തോടനുബന്ധിച്ച് സണ്ണി ലിയോണി കൊച്ചിയിൽ എത്തിയിരുന്നു. ഒരു പരിപാടിയുടെ ഭാഗമായിട്ടാണ് സണ്ണി കേരളത്തിലേക്ക് എത്തിയത്. അതിന് മുൻപ് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചും സണ്ണി കേരളത്തിൽ എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button