KeralaNews

സ്ത്രീ പീഡനങ്ങള്‍ കൂടാന്‍ കാരണം കുടുംബമെന്ന് സുനില്‍ പി ഇളയിടം

കോഴിക്കോട്: സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സായി ഇപ്പോള്‍ നിലകൊള്ളുന്നത് കുടുംബം എന്ന സ്ഥാപനവും അത് ജമ്പം നല്‍കിയ മൂല്യവ്യവസ്ഥയുമാണെന്ന് സുനില്‍ പി ഇളയിടം. കുടുംബം എന്നത് പുരുഷാധികാരത്തിന്റെയും ആചാര ഭ്രാന്തിന്റെയും ഉപഭോഗാര്‍ത്തിയുടെയും ജാതിബോധത്തിന്റെയും മതവിദ്വേഷത്തിന്റെയും എല്ലാം ഏറ്റവും വലിയ ഒളിത്താവളമായി മാറിയിരിക്കുകയാണെന്നും സുനില്‍ പി ഇളയിടം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിലരങ്ങേറുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സായി ഇപ്പോള്‍ നിലകൊള്ളുന്നത് കുടുംബം എന്ന സ്ഥാപനവും അത് ജന്‍മം നല്‍കിയ മൂല്യവ്യവസ്ഥയുമാണ്. പുരുഷാധികാരത്തിന്റെയും ആചാര ഭ്രാന്തിന്റെയും ഉപഭോഗാര്‍ത്തിയുടെയും ജാതിബോധത്തിന്റെയും മതവിദ്വേഷത്തിന്റെയും എല്ലാം ഏറ്റവും വലിയ ഒളിത്താവളമായി അത് മാറിയിരിക്കുന്നു.വികാര പാരവശ്യങ്ങളുടെയും വീട്ടുവഴക്കുകളുടെയും വിചിത്രസംയോഗം (compound of sentimentality and domestic strife) എന്ന് എംഗല്‍സ് പരിഹാസപൂര്‍വം വിശേഷിപ്പിച്ച ആധുനികകുടുംബം.

എല്ലാ ജനാധിപത്യ മൂല്യങ്ങളെയും പടിക്കു പുറത്തു നിര്‍ത്തുന്ന ഇരുണ്ട അധോതലമാണ് നമ്മുടെ സമകാലിക ഗാര്‍ഹികതയുടേത്. അതിനെ ജനാധിപത്യവത്കരിക്കാനുള്ള സമരമാണ് കേരളം അടിയന്തരമായി ഏറ്റെടുക്കേണ്ടത്. രാഷ്ട്രീയപ്രസ്ഥാനങ്ങളും യുവജന സംഘടനകളും സ്ത്രീ പ്രസ്ഥാനങ്ങളുമെല്ലാം ഒരുമിച്ചു നിന്ന് നിര്‍വഹിക്കേണ്ട ഒരു വലിയ ദൗത്യമാണത്. അങ്ങനെയല്ലാതെ കേരളീയ സമൂഹത്തിന് ജനാധിപത്യത്തിന്റെ വഴിയില്‍ ഇനിയൊരു ചുവടു പോലും മുന്നേറാനാവില്ല. കൊന്നൊടുക്കപ്പെടുന്ന ഈ പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ കൂടി ഇരകളായിരുന്നുവെന്ന്
കാലം കണക്കു പറയും !

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button