തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന
ഞാറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച അനുവാദമുണ്ടാകും. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച ഇളവുകള്‍ അനുവദിച്ചിരുന്നു.നേരത്തെ വിശ്വാസികള്‍ക്ക് ആരാധനാലയങ്ങളില്‍ പോകുന്നതിനും ഇളവുകള്‍ നല്‍കിയിരുന്നു.
കഴിഞ്ഞയാഴ്ച അടക്കം നല്കിയ ഇളവുകള്‍ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായര്‍ അടച്ചിടല്‍ തുടരേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.
അതേസമയം, ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഉടന്‍ ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നൂറ് കടക്കുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവരുന്നത് എന്നതും ശ്രദ്ധേയമാണ്.