തിരുവനന്തപുരം: കൊടും ചൂടിൽ വിയർത്ത് വലയുന്ന കേരളത്തിന് ഈ ആഴ്ച വേനൽ മഴയുടെ ആശ്വാസമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാൽ എല്ലാ ദിവസവും ചില ജില്ലകളിലെങ്കിലും വേനൽ മഴ ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.
നിലവിലെ അറിയിപ്പ് പ്രകാരം നാളെയും മറ്റന്നാളും ആലപ്പുഴ, എറണാകുളം ജില്ലകളിലെങ്കിലും വേനൽ മഴ ലഭിച്ചേക്കും. 28 -ാം തിയതി 3 ജില്ലകളിലാണ് നിലവിൽ മഴ സാധ്യതയുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അന്നേ ദിവസം വേനൽ മഴ ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യത.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.