24.3 C
Kottayam
Saturday, June 6, 2026

'മക്കളെ..ഈ രക്ഷിക്കുന്നവർ പാർട്ടിക്കാരല്ല, മതക്കാരല്ല, നിങ്ങളുടെ ചോരയല്ല'; സുജാതയുടെ പോസ്റ്റിന് കയ്യടി

Must read

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ​ഗായിക സുജാത മോഹൻ പങ്കുവച്ച വാക്കുകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ദുരന്തമുഖത്ത് നിന്നും രക്ഷിക്കുന്നവരെ കുറിച്ചാണ് ഈ പോസ്റ്റ്. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ചിന്തിക്കേണ്ട വാക്കുകൾ എന്നാണ് പലരും കമന്റുകളായി പോസ്റ്റിന് താഴെ കുറിക്കുന്നത്. 

“മക്കളെ..നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല..നിങ്ങളുടെ ആരുമല്ല..ഇത് കണ്ടു നിങ്ങൾ വളരുക..നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നിങ്ങൾ വളരുക..നിങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നിങ്ങൾ പറയണം..ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യൻ’ ആവണമെന്ന്. വയനാടിനൊപ്പം പ്രാർത്ഥനകളോടെ”, എന്നാണ് സുജാതയുടെ പോസ്റ്റ്. Copied…Credits: Anon എന്നും സുജാത കുറിച്ചിട്ടുണ്ട്. 

സുജാതയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ‘എത്ര അർത്ഥവത്തായ വരികൾ ചേച്ചി, അശുഭ കാലഘട്ടത്തിൽ കേൾക്കാൻ കഴിഞ്ഞ ഏറ്റവും മനോഹരമായ വാക്കുകൾ, ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച വളരെ അർത്ഥവത്തായ വാക്കുകൾ. ബിഗ് സല്യൂട്ട്, ഇതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്, നല്ല വാക്കുകൾ. ഇതാണ് കുഞ്ഞുങ്ങൾ പഠിച്ച് വളരേണ്ടത്, എത്ര മനോഹരമായ വാക്കുകൾ ഇതിൽ എല്ലാം ഉണ്ട്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ 300 കടന്നിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ തൊണ്ണൂറ്റി ഒന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് ഉള്ളത്. ഇതിൽ 9328 പേരുണ്ട്. ഉരുള്‍പൊട്ടല്‍4 9 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം മുതല്‍ വെള്ളം ഒഴുകി പോയ കോഴിക്കോട് ജില്ലവരെ പൊലീസിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week