പോങ്യാങ്: ഉത്തരകൊറിയയിൽ ആത്മഹത്യ വർധിച്ചതിനെ തുടർന്ന് വിചിത്ര ഉത്തരവിറക്കി ഭരണാധികാരി കിം ജോങ് ഉൻ. രാജ്യത്ത് ആത്മഹത്യ നിരോധിക്കാൻ കിം രഹസ്യ ഉത്തരവ് പുറപ്പെടുവിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോഷ്യലിസത്തിനെതിരായ രാജ്യദ്രോഹം- എന്നാണ് കിം ആത്മഹത്യയെ വിശേഷിപ്പിച്ചത്. ആത്മഹത്യ തടയുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ പ്രാദേശിക സർക്കാരുകളോട് ഉത്തരവിടുകയും ചെയ്തു. ആരെങ്കിലും ആത്മഹത്യ ചെയ്താൽ പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആത്മഹത്യകൾ 40% വർദ്ധിച്ചതായി മെയ് അവസാനം ദക്ഷിണ കൊറിയൻ നാഷണൽ ഇന്റലിജൻസ് സർവീസ് റിപ്പോർട്ട് ചെയ്തു. നിരവധി പ്രതിസന്ധികൾ തരണം ചെയ്യാനാകാതെയാണ് ആളുകൾ ആത്മഹത്യ ചെയ്യുന്നതെന്നും പറയുന്നു. രാജ്യത്തെ കുറ്റകൃത്യങ്ങളും വർധിക്കുന്നുണ്ടെന്നും ഏജൻസി കൂട്ടിച്ചേർത്തു.
ഈ വർഷം ചോങ്‌ജിനിലും സമീപത്തുള്ള ക്യോങ്‌സോങ് കൗണ്ടിയിലും ഈ വർഷം 35 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. മിക്ക കേസുകളിലും മുഴുവൻ കുടുംബങ്ങളും ഒരുമിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. രാജ്യത്തെയും സാമൂഹിക വ്യവസ്ഥിതിയെ വിമർശിക്കുന്ന ആത്മഹത്യാ കുറിപ്പുകൾ കണ്ടെത്തിയത് അധികൃതരെ ഞെട്ടിച്ചുവെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. മിക്ക ആത്മഹത്യകളും കടുത്ത ദാരിദ്ര്യവും പട്ടിണിയും മൂലമാണ് സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹോളിവുഡ് സിനിമകളും സീരിസുകളും കാണുന്ന കുട്ടികള്‍ക്കെതിരേയും അവരെ അതിനനുവദിക്കുന്ന മാതാപിതാക്കള്‍ക്കെതിരേയും കടുത്ത നടപടിയെടുക്കാന്‍ ഉത്തര കൊറിയ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ദക്ഷിണ കൊറിയന്‍ ചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരങ്ങള്‍.
വിദേശ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് നടപടി. മിറര്‍ റിപ്പോര്‍ട്ട് പ്രകാരം ഹോളിവുഡ് ചിത്രങ്ങള്‍ കാണുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ആറ് മാസം ലേബര്‍ ക്യാമ്പില്‍ കഴിയേണ്ടി വരും. രാജ്യത്തെ നിയമം ലംഘിച്ച് വിദേശ ചിത്രങ്ങള്‍ കാണുന്ന കുട്ടികള്‍ അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരും.
നേരത്തെ തെറ്റുകാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. വിദേശ ചിത്രങ്ങള്‍ രാജ്യത്തേയ്ക്ക് കടത്തുന്നവര്‍ കടുത്ത നടപടികളാണ് നേരിടേണ്ടി വരിക.സിനിമാപ്രേമികള്‍ മാത്രമല്ല, ഗായകരും ഡാന്‍സര്‍മാരും ഒക്കെ നിരീക്ഷണത്തിലാണ്. വിദേശ ഗാനങ്ങള്‍ ആലപിക്കുന്നവരും ചുവടുവെക്കുന്നവരും ശിക്ഷ അനുഭവിക്കേണ്ടി വരും.
യു.എസ് സൈനിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചാര ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നതായി ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ഉപഗ്രഹത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും വിക്ഷേപണത്തിനായുള്ള അന്തിമഘട്ട തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിക്ഷേപണത്തിന് ഉത്തരകൊറിയൻ പരമാധികാരി കിങ് ജോങ് ഉൻ അനുമതി നൽകിയതായും റൂളിങ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ മിലിട്ടറി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ലിബ്യോങ്‌ചോള്‍ വ്യക്തമാക്കി.
യു.എസിന്റെയും ദക്ഷിണകൊറിയയുടേയും സംയുക്ത സൈനിക അഭ്യാസങ്ങള്‍ ഇരു രാജ്യങ്ങളുടേയും നീക്കം വ്യക്തമാക്കുന്നതാണെന്നും ലിബ്യോങ്‌ചോള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എസും ദക്ഷിണകൊറിയയും സൈനിക അഭ്യാസങ്ങളും സംയുക്ത സൈനിക പരിശീലനങ്ങളും നടത്തി വരികയാണ്.
നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ എല്ലാ ആക്രണഭീഷണികളേയും പ്രതിരോധിക്കാനുള്ള യുദ്ധമാര്‍ഗങ്ങള്‍ ഉത്തരകൊറിയ സ്വീകരിച്ചു വരികയാണെന്നും ലിബ്യോങ്‌ചോള്‍ വ്യക്തമാക്കി.
ചാര ഉപഗ്രഹം എന്നാണ് വിക്ഷേപിക്കുക എന്ന വിവരം ഉത്തരകൊറിയ വ്യക്തമാക്കിയിട്ടില്ല. അതേസമയം മെയ് 31-നും ജൂണ്‍ 11 നും മധ്യേ വിക്ഷേപണമുണ്ടായേക്കുമെന്ന സൂചന അതിര്‍ത്തി രാജ്യമായ ജപ്പാനു ഉത്തരകൊറിയന്‍ നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ടോക്യോ അതിര്‍ത്തിയില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്