27.6 C
Kottayam
Sunday, June 7, 2026

എന്‍എസ്എസ് കരയോഗം പ്രസിഡന്‍റിന്‍റെ ആത്മഹത്യ; പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ

Must read

തിരുവനന്തപുരം: എന്‍എസ്എസ് കരയോഗം പ്രസിഡന്‍റിന്‍റെ ആത്മഹത്യയില്‍ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ. തിരുവനന്തപുരം മാറനല്ലൂരില്‍ മരിച്ച അജയ്കുമാറിനെ പൊലീസ് കളളക്കേസില്‍ കുടുക്കിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ക്രൈംബ്രാഞ്ചിലെ പൊലീസുകാരന്‍ സന്ദീപിന്‍റെ പേര് അജയകുമാറിന്‍റെ അത്മഹത്യാക്കുറിപ്പിലുണ്ടെന്നും ബന്ധുക്കല്‍ പറയുന്നു.

തിരുവനന്തപുരം മാറനല്ലൂരില്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്‍റ് രസൽപുറം വേട്ടമംഗലം ശ്രുതിയിൽ അജയകുമാര്‍ (62) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മാറനല്ലൂർ പൊലീസിനെതിരെയും ക്രൈംബ്രാഞ്ചിലെ ഒരു പൊലീസുകാരനെതിരെയും ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. അജയകുമാറിനെ കളളക്കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ചെന്നും മോഷണകുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്തെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ക്രൈംബ്രാഞ്ചിലെ പൊലീസുകാരനായ സന്ദീപിന്‍റെ പേര് അജയകുമാറിൻ്റെ അത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നു. വസ്തു തര്‍ക്കത്തിന്‍റെ പേരില്‍ പൊലീസുകാരനായ സന്ദീപും പിതാവ് മണിയനും ചേര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ ഭാര്യ ചിത്രയുടെ മുന്നിൽ വെച്ച് അജയകുമാറിനെ മര്‍ദിച്ചിരുന്നു എന്ന് കുടുംബം പറയുന്നു. 

തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ അജയകുമാര്‍ മാറനല്ലൂർ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് പരാതി വാങ്ങി വച്ചത് അല്ലാതെ കേസെടുത്തിരുന്നില്ല എന്ന് കുടുംബം പറയുന്നു. തുടര്‍ന്ന് 5 ദിവസങ്ങള്‍ക്ക് ശേഷം അജയകുമാർ കാര്യം അന്വേഷിക്കാൻ ചെന്നപ്പോൾ പൊലീസുകാർ ഒഴിഞ്ഞു മാറി എന്ന് പറയുന്നു. ഇതോടെ വിവരാവകാശ നിയമ പ്രകാരം കേസിന്‍റെ വിവരങ്ങള്‍ രേഖാമൂലം ചോദിച്ചു.

- Advertisement -

ഇതോടെ വിവരാവകാശ രേഖ നൽകാതെ പൊലീസ് ഉടൻ കേസ് രജിസ്റ്റര്‍ ചെയ്തു രസീത് നൽകി. പക്ഷേ അജയകുമാറിൻ്റെ പരാതിയിൽ പറയുന്ന പൊലീസുകാരനായ സന്ദീപിനെ ഒഴിവാക്കിയായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇത് കഴിഞ്ഞ് നവംമ്പറില്‍ അജയകുമാറും പൊലീസുകാരന്‍റെ പിതാവുമായുളള തര്‍ക്കത്തില്‍ ഇവർ അജയകുമാറിൻ്റെ പേരിൽ മോഷണം, പീഡനം, വധ ശ്രമം ഉൾപ്പടെ പരാതി നൽകുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. 

- Advertisement -

കേസെടുത്ത പിന്നാലെ മോഷണതുമ്പ് തേടി പൊലീസ് അജയകാറിന്‍റെ വീട്ടില്‍ എത്തുകയും വീടാകെ പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്ന് 10 ദിവസം നാട്ടില്‍ നിന്ന് മാറി നിന്ന ശേഷം അജയകുമാർ ജാമ്യം നേടി. തുടര്‍ന്ന് തന്നെ കളളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ അജയകുമാര്‍ മുഖ്യമന്ത്രിക്കും മുനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലൈൻ്റ് അതോറിറ്റിക്കും നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിൽ നേരത്തെ എടുത്തിരുന്ന മോഷണം പീഡനം തുടങ്ങിയ സംഭവങ്ങൾ നടന്നിട്ടില്ല എന്ന് തെളിയുകയും ഈ വകുപ്പുകൾ കുറവ് ചെയ്യ്തതായി കാണിച്ച് കാടക്കട ഡിവൈഎസ്പി റിപ്പോര്‍ട്ട് നൽകുകയും ചെയ്തു. 

എന്നാല്‍ തന്നെ മർധിച്ചവർക്കേതിരെ പൊലീസ് നടപടി എടുക്കാതെ കള്ള പരാതി നൽകിയവർക്ക് ഒപ്പം നിൽകുകയും കള്ള കേസാണ് എന്ന് അന്വേഷണത്തിൽ തെളിഞ്ഞുയെങ്കിലും അത് പൊതു സമൂഹത്തിൽ തന്‍റെ നിരപരാധത്വം തെളിയിക്കാന്‍ സാധിക്കാത്തതിന്‍റെയും വിഷമത്തിലായിരുന്ന എന്നും പൊലീസുകാരനായ സന്ദീപ് നിരന്തരം അജയകമാറിനെ ശല്ല്യം ചെയ്തിരുന്നതായും ഭാര്യ ചിത്ര വി എം പറഞ്ഞു.

- Advertisement -

തുര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച സന്ദീപിൻ്റെ പേരെഴുതി വച്ചു കരയോഗം കെട്ടിടത്തില്‍ അജയകുമാർ തൂങ്ങി മരിച്ചത്. മറ്റൊരു പൊലീസുകാരന് വേണ്ടി പൊലീസ് തങ്ങള്‍ക്ക് നീതിനിഷേധിച്ചതിനെ തുടര്‍ന്നാണ് അജയകുമാറിന്‍റെ ആത്മഹത്യയെന്നും ചിത്ര പറഞ്ഞു. ഭർത്താവിൻ്റെ ആത്മഹത്യക്ക് കാരണമായവരെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കണം എന്നും അവർക്ക് നിയമപ്രകാരമുള്ള ശിക്ഷ നൽകണമെന്നും ചിത്ര പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week