ഹോട്ടലുടമ കൂലി നൽകിയില്ലെന്ന് പരാതി; തൃശ്ശൂർ നഗരമധ്യത്തിൽ യുവാവിന്റെ ആത്മഹത്യാശ്രമം

തൃശ്ശൂര്‍: നഗരത്തിലെ എം.ജി റോഡില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. ഹോട്ടല്‍ ജോലിക്കാരാനായ മൈസൂര്‍ സ്വദേശിയായ ആസിഫ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹോട്ടലുടമ ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ച് ആസിഫ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ഇടപെട്ടാണ് ഇയാളെ പിന്തിരിപ്പിച്ചത്.

എം.ജി റോഡില്‍ പുതുതായി തുടങ്ങിയ ഹോട്ടലിന് മുന്നില്‍ ഭാര്യയ്‌ക്കൊപ്പം എത്തിയ ആസിഫ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. നാല് മാസം ജോലിയെടുത്തിട്ടും ശമ്പളം ലഭിച്ചില്ലെന്നും രണ്ടു ലക്ഷത്തോളം രൂപ ഹോട്ടലുടമ തരാനുണ്ടെന്നും ആസിഫ് പറയുന്നു. പോലീസിലും ലേബര്‍ ഓഫീസിലും ബന്ധപ്പെട്ടിട്ടും നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ആസിഫ് വ്യക്തമാക്കുന്നു.

എന്നാല്‍ ഹോട്ടല്‍ തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂവെന്നും എങ്ങനെയാണ് നാല് മാസത്തെ ശമ്പളം കൊടുക്കാനുണ്ടാകുകയെന്നും ഹോട്ടലുടമ പ്രതികരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News