FeaturedKeralaNews

അറ് വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: ബാലുശേരി ഉണ്ണികുളത്ത് നേപ്പാള്‍ സ്വദേശിയായ ക്വാറി തൊഴിലാളി ദമ്പതികളുടെ അറ് വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.

ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32) നെയാണ് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ മുകൾനിലയിൽ നിന്നും മുറിക്കകത്തും തന്നെ താഴോട്ട് ചാടിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

ഇയാളുടെ ആരോഗ്യനില ഗുരുതരമല്ല .റൂറൽ എസ് പി ഡോ.ശ്രീനിവാസ് ഈ സമയം സ്റ്റേഷനിൽ ഉണ്ടായിരുന്നു.വ്യാഴാഴ്ച ഉച്ഛയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ അഛൻ്റെ സുഹുത്തു കൂടിയ പ്രതി കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ആരുമില്ലാതെ കുഞ്ഞിനെ കാണുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പോലീസ് കേസ്.അതേ സമയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടി അപകട നില തരണം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button