24.6 C
Kottayam
Saturday, June 6, 2026

ആദ്യ ഭാര്യയില്‍ കുട്ടികളില്ലാത്തതിനാല്‍ രണ്ടാം വിവാഹം കഴിച്ചു,രണ്ടാം ഭാര്യ ഹൃദയാഘാതം വന്നുമരിച്ചു,മക്കളെ കൊന്നു ആത്മഹത്യയ്ക്ക് ശ്രമിച്ച് 58 കാരന്‍

Must read

തൃശൂര്‍:ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത പിതാവ് രണ്ട് പെൺമക്കളെ കൊല്ലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു.ഗുരുവായൂർ ചൂൽപ്പുറത്ത് വാടകക്ക് താമസിക്കുന്ന വയനാട് കാട്ടിക്കൊല്ലി സ്വദേശി മുഴങ്ങിൽ 58 വയസ്സുള്ള ചന്ദ്രശേഖരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

മക്കളായ 12 വയസ്സുള്ള ശിവനന്ദന, 9 വയസ്സുള്ള ദേവനന്ദന എന്നിവരാണ് കൊല്ലപ്പെട്ടത്.ഇരുവരും മമ്മിയൂർ ലിറ്റിർഫ്‌ളവർ കോൺവെന്റിലെ 7, ക്ലാസ്സു 2 ക്ലാസ്സു വിദ്യാർത്ഥിനികളാണ്
പടിഞ്ഞാറെനടയിലെ സ്വകാര്യ ലോഡ്ജിൽ ഇന്നലെ രാത്രി 11ഓടെയാണ് ഇവർ മുറിയെടുത്തത്.

- Advertisement -

മുറി ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്ന് 2 മണിയോടെ ലോഡ്ജ് ജീവനക്കാർ വാതിലിൽ തട്ടിയിട്ടും പ്രതികരണമുണ്ടായില്ല.അര മണിക്കൂറോളം ശ്രമിച്ചിട്ടും മുറിയിൽ നിന്ന് പ്രതികരണമില്ലാത്തതിനെ തുടർന്ന് ലോഡ്ജുകാർ ടെമ്പിൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

- Advertisement -

പോലീസെത്തി വാതിൽ തള്ളിതുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു.ചന്ദ്രശേഖരൻ വിഷം കഴിച്ച ശേഷം കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു.ഉടൻ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അമല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

- Advertisement -

ഇയാൾ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.ദേവനന്ദന ഫാനിൽ തൂങ്ങിയ നിലയിലും ശിവനന്ദന കിടക്കയിയിൽ കിടക്കുന്ന നിലയിലുമായിരുന്നു.ഇവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മക്കളെ ഷാളുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.ആദ്യ ഭാര്യയിൽ കുട്ടികളില്ലാത്തതിനാൽ ചന്ദ്രശേഖരൻ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു

രണ്ടാം ഭാര്യ അജിത 20 ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.ഇതിനെ തുടർന്ന് ഇയാൾ പ്രത്യേക മാനസിക അവസ്ഥയിൽ ആയിരുന്നു എന്ന് പറയുന്നു.

10 വർഷത്തോളമായി ഇവർ ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലുമായി വാടകക്ക് താമസിക്കുകയായിരുന്നു.ഇവർ കാറിലെത്തിയാണ് ലോഡ്ജിൽ മുറിയെടുത്തത്.ഈ കാർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു.

ടെമ്പിൾ പോലീസ് എസ്.എച്ച്.ഒ. സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

Popular this week