NationalNewsRECENT POSTS
ഇന്ത്യ സെമിയില്‍ തോറ്റതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഭുവനേശ്വര്‍: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യന്‍ ടീം ന്യൂസിലന്റിനോട് പരാജയപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍ പഞ്ചായത്തിലുള്ള യുവാവാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് അബോധവാസ്ഥയില്‍ കിടക്കുകന്നതാണ് കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവാവ് ആരോഗ്യനില വീണ്ടെടുത്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News