കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസന്വേഷിക്കുന്ന സി.ബി.ഐ.ക്ക് കാസര്‍കോട് ക്യാമ്പ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലാണ് ക്യാമ്പ് അനുവദിക്കുക. അടുത്ത ആഴ്ച ക്യാമ്പ് ഔദ്യോഗികമായി കൈമാറും.
ക്യാമ്പിന് പുറമേ ജീവനക്കാരും വാഹനവും വേണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ അനുവദിക്കുന്നത് പൊലീസ് മേധാവിയുടെ പരിഗണനയിലാണ്. അടുത്ത ആഴ്ച അലോട്ട്മെന്റ് ഉണ്ടാകും. പൊലീസില്‍ നിന്നാണ് സി.ബി.ഐ.ക്ക് ജീവനക്കാരെ നല്‍കുന്നത്.
കാസര്‍കോട് തങ്ങി അന്വേഷണം നടത്താന്‍ ക്യാമ്പ് ഓഫീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ ആദ്യ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചില്ല. തീരുമാനം വൈകിയതോടെ ഈ മാസം ആദ്യം സി.ബി.ഐ. വീണ്ടും കത്തയച്ചു. ഇതോടെയാണ് ക്യാമ്പ് ഓഫീസ് അനുവദിക്കാന്‍ തീരുമാനമായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News