27.4 C
Kottayam
Thursday, June 4, 2026

‘കുടുംബത്തില്‍ പിറന്ന പെണ്ണ് എന്ന പേര് കിട്ടാന്‍വേണ്ടി സ്ത്രീകള്‍ സുരാജിനെ പോലെയുള്ള ഭര്‍ത്താക്കന്മാരെ പ്രോത്സാഹിപ്പിക്കുന്നു’; സുഹാസിനി

Must read

2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശനിയാഴ്ചയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മികച്ച നടനായി ജയസൂര്യയേയും മികച്ച നടിയായി അന്ന ബെന്നിനെയും മികച്ച സിനിമയായി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണുമാണ് ജൂറി തെരഞ്ഞെടുത്തത്. നിമിഷ സജയനെ മികച്ച നടിയായി തിരഞ്ഞെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ജൂറി ചെയര്‍പേഴ്‌സണ്‍ സുഹാസിനി വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുഹാസിനി ഇക്കാര്യം പറയുന്നത്.

‘നിമിഷ സജയന് നോമിനേഷന്‍ വന്ന മാലിക് എന്ന എന്ന ചിത്രത്തില്‍ തിരക്കഥയ്ക്കും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ സിനിമയുടെ ഉള്ളടക്കവുമായിരുന്നു പ്രാധാന്യം. എന്നാല്‍ കപ്പേളയില്‍ അന്ന ബെന്‍ ആണ് സിനിമയെ മുന്നോട്ട് കൊണ്ട് പോയത്. അക്കാരണം കൊണ്ടാണ് അന്നയെ മികച്ച നടിയായി തെരഞ്ഞെടുത്തത്,’ സുഹാസിനി പറയുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച സിനിമയായി തെരഞ്ഞെടുത്ത തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ജൂറി ചെയര്‍പേഴ്‌സണ്‍ സുഹാസിനി അറിയിച്ചു.

നിമിഷ സജയന്‍ ബോള്‍ഡാണ്. മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ട ദിവസം രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. കുറ്റബോധമാണ് തോന്നിയത്. സുരാജിനെ പോലെയുള്ള ഭര്‍ത്താക്കന്മാരെ നമ്മള്‍ പ്രോത്സാഹിപ്പിക്കുകയാണ്. വെള്ളം വേണോ? ചായ വേണോ എന്നൊക്കെ ചോദിച്ച് എല്ലാം ചെയ്യുന്നു. എല്ലാ സ്ത്രീകളും അതുതന്നെയാണ് ഇപ്പോഴും ചെയ്യുന്നത്.

ആ സിനിമ കണ്ടിട്ട് എനിക്ക് വിഷമമായിരുന്നില്ല, കുറ്റബോധമായിരുന്നു. കുടുംബത്തില്‍ പിറന്ന നല്ല പെണ്ണ് എന്ന പേര് കിട്ടാന്‍ വേണ്ടി സ്ത്രീകള്‍ സുരാജിനെ പോലെയുള്ള ഭര്‍ത്താക്കന്മാരെ പ്രോത്സാഹിപ്പിക്കുകയാണ്. ഭാവിയെ ഇല്ലാതാക്കുകയാണ് അവര്‍’, സുഹാസിനി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week