24.6 C
Kottayam
Saturday, June 6, 2026

സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും; അഭിനയത്തില്‍ സജീവമാകാനാണ് തീരുമാനം; അവസരം കിട്ടിയാല്‍ ഇനിയും ഇത്തരം വേഷങ്ങള്‍ ചെയ്യും; എനിക്കും ജീവിക്കണം; ചിലവിന് ആര് തരും? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രേണു സുധി

Must read

കൊച്ചി: നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നേരിടുന്ന ഒരു വ്യക്തിയാണ് ഭാര്യ രേണു. സുധിയുടെ മരണശേഷം രേണുവിന് നേരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ പലപ്പോഴും പരിധി വിടാറുണ്ട്.

കഴിഞ്ഞ ദിവസം ദാസേട്ടന്‍ കോഴിക്കോട് എന്നയാളിനൊപ്പമുള്ള ഗ്ലാമര്‍ റീല്‍സ് രേണു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയ്ക്ക് എതിരെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയത്. ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു സുധി. ഈ വീഡിയോ റീല്‍ തനിക്ക് ഒരു മോശമായി തോന്നിയിട്ടില്ലെന്നും ഇതുപോലുള്ള വേഷങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യുമെന്നും രേണു പറയുന്നു.

- Advertisement -

സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്നും അഭിനയത്തില്‍ സജീവമാകാനാണ് തീരുമാനമെന്നും രേണു പറഞ്ഞു. ഇനിയും മുമ്പോട്ട് ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിനു തരും? അഭിനയം എന്റെ ജോലിയാണ് എന്നും രേണു പറഞ്ഞു.ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണ്. ജീവിക്കാന്‍ വേണ്ടി ആര്‍ട്ടിസ്റ്റ് ആയവരെ നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക. സുധി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ വെബ് സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. അത് ആരും കണ്ടിട്ടില്ലേ?. രേണു ചോദിക്കുന്നു.

- Advertisement -

‘ഞാന്‍ വേറൊരുത്തനെയും കെട്ടാന്‍ പോയിട്ടില്ല. സുധിച്ചേട്ടന്റെ ഓര്‍മയില്‍ ജീവിക്കുകയാണ്. നിങ്ങള്‍ പറഞ്ഞാല്‍ അതൊന്നും എന്നെ ബാധിക്കില്ല. വേറൊരാളെ വിവാഹം ചെയ്യാന്‍ പറയുന്നവരോട്, എനിക്ക് സൗകര്യം ഇല്ല വിവാഹം കഴിക്കാന്‍. ഇനിയും നിങ്ങള്‍ വിമര്‍ശിക്കുന്ന ഇതുപോലുള്ള ‘പ്രഹസനം’ കാണിക്കും. ആവശ്യമുള്ളവര്‍ കണ്ടാല്‍ മതി എന്നും രേണു പറയുന്നു.

- Advertisement -

ചാന്തുപൊട്ട് എന്ന സിനിമയിലെ ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് റീക്രിയേറ്റ് ചെയ്തത്. ഇരുവരും അല്‍പം അടുത്ത് അഭിനയിച്ചതാണ് പലരും എടുത്തുപറഞ്ഞത്. ‘സുധിയെ ഓര്‍ത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്, നാണമുണ്ടോ ഇങ്ങനെ ചെയ്യാന്‍’ എന്നൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്. എന്നാല്‍ രേണുവിനെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week