26 C
Kottayam
Saturday, June 6, 2026

സുഡാന്‍ സംഘര്‍ഷം:മരണം 185 ആയി ഉയര്‍ന്നു,പോരാട്ടം കനക്കുന്നു

Must read

ഖാര്‍ത്തൂം:അധികാരത്തിനായി സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ ശനിയാഴ്ച ആരംഭിച്ച യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 185 ആയി. 1800ൽ അധികം പേർക്ക് പിരക്കേറ്റിട്ടുണ്ട്. യുഎൻ പ്രതിധിനി വോൾക്കർ പെർത്ത്‌സ് ആണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും യുദ്ധം തുടരുകയാണ്. ഇരുസേനകളുടെയും യുദ്ധടാങ്കുകളും പീരങ്കികളും അണിനിരന്നതോടെ പലതെരുവുകളിലും യുദ്ധക്കളമായി.

സാധാരണക്കാരും സൈനികരുമാണ് മരിച്ചവരിൽ ഏറെയും. ലോകരാജ്യങ്ങളുടെ ആവശ്യപ്രകാരം ഇരുസേനകളും താത്കാലികമായി വെടിനിർത്തൽ പ്രഖ്യപിച്ചെങ്കിലും തിങ്കളാഴ്ച തലസ്ഥാനമായ ഖാർത്തൂമിൽ വീണ്ടും ശക്തമായ ഏറ്റുമുട്ടലുണ്ടായി. പലയിടത്തും സ്‌ഫോടനങ്ങളും വെടിവെപ്പും റിപ്പോർട്ട് ചെയ്തു. ഖാർത്തൂമിന് പുറത്ത് പലയിടങ്ങളിലും വ്യോമാക്രമണവും ഉണ്ടായി.

ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ഇരുസേനകളോടും യു.എൻ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുസേനകളുടെയും മനുഷ്യത്വമില്ലാത്ത പെരുമാറ്റം കടുത്തനിരാശയുണ്ടാക്കിയെന്ന് യു.എൻ. മനുഷ്യാവകാശസംഘടനാ തലവൻ വോൾക്കർ ടുർക്ക് പ്രതികരിച്ചു. സ്ഥിതിഗതികൾ വിലയിരുത്താനായി അദ്ദേഹം ഖാർത്തൂമിൽ എത്തിയിരുന്നു.സുഡാന്റെ സൈനികമേധാവി ജനറൽ അബ്ദേൽ ഫത്താ അൽ-ബുർഹാനും അർധസൈനികവിഭാഗമായ ആർ.എസ്.എഫിന്റെ തലവൻ ജനറൽ മുഹമ്മദ് ഹംദാൻ ഡഗാളോയും തമ്മിലുള്ള അധികാരപ്പോരാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. 2021-ൽ ജനാധിപത്യസർക്കാരിനെ അട്ടിമറിച്ചുകൊണ്ട് സുഡാനിൽ അധികാരത്തിലെത്തുമ്പോൾ സൈന്യത്തിന്റെ സഖ്യകക്ഷിയായിരുന്നു ആർ.എസ്.എഫ്.

യുഎസ്, യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ, അറബ് രാജ്യങ്ങളെല്ലാം യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തതോടെ, യുഎൻ സുരക്ഷാ കൗൺസിൽ സുഡാനിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. അറബ് ലീഗ്, ആഫ്രിക്കൻ യൂണിയൻ, മേഖലയിലെ നേതാക്കൾ എന്നിവരുമായി കൂടിയാലോചന നടത്തുകയാണെന്നും സ്വാധീനമുള്ള ആരോടും സമാധാനത്തിനായി സമ്മർദ്ദം ചെലുത്താൻ പ്രേരിപ്പിക്കുകയാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week