ഒരുപക്ഷേ അവന്‍ ഉള്ളാലെ തേങ്ങിയിരിക്കാം, ആ സീന്‍ കണ്ടപ്പോള്‍ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണെന്ന് ഒരിക്കല്‍ കൂടി ബോധ്യമായി; സുചിത്ര
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഏറെ കയ്യടി നേടിയ കഥാപാത്രമായിരുന്നു പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ച മമ്മാലിയുടേത്. വലിയൊരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലെത്തിയ പ്രണവ് ഏറെ കയ്യടക്കത്തോടെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. വളരെ ചുരുങ്ങിയ സമയം മാത്രം ചിത്രത്തില്‍ ഉണ്ടായിരുന്ന പ്രണവ് പക്ഷേ ഓര്‍ത്തുവെക്കാന്‍ പാകത്തിലുള്ള മികച്ച മുഹൂര്‍ത്തങ്ങളായിരുന്നു ആരാധകര്‍ക്ക് നല്‍കിയത്.
മുമ്പ് അഭിനയിച്ച സിനിമകെള അേപക്ഷിച്ച്, മരക്കാറില്‍ അപ്പു കൂടുതല്‍ നന്നായിട്ടുണ്ടെന്നാണ് ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തെ കുറിച്ച് അമ്മ സുചിത്ര പറഞ്ഞത്. അതിന് ചില കാരണങ്ങളുണ്ടെന്നും ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പില്‍ സുചിത്ര പറയുന്നു.
മുമ്പ് അഭിനയിച്ച സിനിമകെള അപേക്ഷിച്ച്, മരക്കാറില്‍ അപ്പു കൂടുതല്‍ നന്നായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നുണ്ട്. പ്രധാനമായത് മരക്കാറിന്റെ ചിത്രീകരണ ചുറ്റുപാടുകള്‍ അവന് ഏെറ പരിചിതമായിരുന്നു എന്നതാണ്. അവന്റെ അച്ഛന്‍, പ്രിയപ്പെട്ട പ്രിയനങ്കിള്‍, പ്രിയെന്റ മക്കളായ സിദ്ധാര്‍ത്ഥ് (ചന്തു), കല്യാണി, സുരേഷ് കുമാറിന്റെ മക്കളായ കീര്‍ത്തി സുരേഷ്, രേവതി സുരേഷ്, സാബു സിറിള്‍, അനി ഐ.വി.ശശി, സുരേഷ് ബാലാജി &ടീം, ആന്റണി പെരുമ്പാവൂര്‍ അങ്ങനെ ഒരുപാട് പേര്‍ അവന്റെ നിത്യപരിചയക്കാരാണ്.
ഒരു ‘കംഫര്‍ട്ട് സോണ്‍’ അവന് ലഭിച്ചിട്ടുണ്ട് എന്ന കാര്യം തീര്‍ച്ച. പിന്നെ പ്രിയന്‍ കുഞ്ഞുനാളിലേ അവനെ അറിയുന്നയാളാണ്. അവന് പറ്റിയ വേഷവും പറയാന്‍ സാധിക്കുന്ന സംഭാഷണങ്ങളും പ്രിയന്‍ കരുതി നല്‍കിയതാണ്. വ്യത്യസ്ത കോസ്റ്റിയൂം കൂടിയായപ്പോള്‍ അപ്പു നന്നായിരിക്കുന്നു.
സിനിമയില്‍ അവന്റെ അമ്മ മരിച്ച കാര്യം അറിയുന്ന ഒരു രംഗമുണ്ട്. അത് അവന്‍ ഏറ്റവും മനോഹരമായി ചെയ്തിരിക്കുന്നു. ഷോട്ട് എടുക്കുമ്പോള്‍ പ്രിയനും അനിയും പറഞ്ഞുവത്രേ’നിന്റെ അമ്മ മരിച്ചതുപോലെ ആലോചിച്ചാല്‍ മതിയെന്ന്’ ഒരുപക്ഷേ, അവന്‍ ഉള്ളാലെ ഒന്നു തേങ്ങിയിരിക്കാം.
സിനിമയില്‍ ആ സീന്‍ കണ്ടിരുന്നപ്പോള്‍, എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണ് എന്നെനിക്ക് ഒരിക്കല്‍ക്കൂടി ബോധ്യമായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്ക് വേണ്ടിക്കൂടിയുള്ളതാണല്ലോ, ഞങ്ങള്‍ക്ക് വേണ്ടി കൂടിയുള്ളതാണല്ലോ,’ സുചിത്ര പറയുന്നു.