28.6 C
Kottayam
Monday, June 15, 2026

ജിയോ ഹോട്ട്‌സ്റ്റാറിലെ സബ്‌സ്‌ക്രിപ്ഷൻ പദ്ധതികൾ; കുറഞ്ഞ വരിസംഖ്യ 3 മാസത്തേക്ക് 149 രൂപ

Must read

മുംബൈ: ജിയോ സിനിമ, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെ ലയിപ്പിച്ച് രാജ്യത്തെ ഏറ്റവുംവലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായി മാറിയ ജിയോ ഹോട്ട്സ്റ്റാറിലെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഒരു മൊബൈലില്‍മാത്രം ലഭിക്കുന്ന 149 രൂപയുടെ മൂന്നുമാസത്തെ പ്ലാനാണ് ഏറ്റവുംകുറഞ്ഞ നിരക്കിലുള്ളത്. പരസ്യങ്ങളുള്‍പ്പെടുന്ന ഈ പദ്ധതിയില്‍ ഒരു വര്‍ഷത്തേക്ക് 499 രൂപനല്‍കണം.

പരസ്യങ്ങളോടുകൂടി രണ്ട് ഉപകരണങ്ങളില്‍ ലഭ്യമാകുന്ന പ്ലാനിന് മൂന്നുമാസത്തേക്ക് 299 രൂപയും ഒരു വര്‍ഷത്തേക്ക് 899 രൂപയുമാണ് വരിസംഖ്യ. പരസ്യങ്ങളില്ലാതെയുള്ള പ്രീമിയം പ്ലാനിന് നിരക്ക് കൂടും. നാല് ഉപകരണങ്ങളില്‍ ഉപയോഗിക്കാവുന്ന ഈ പ്ലാനില്‍ മാസം 299 രൂപ, മൂന്നുമാസം 499 രൂപ, ഒരു വര്‍ഷം 1499 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരുമാസത്തേക്കുള്ള പ്ലാനുകള്‍ വെബ്‌സൈറ്റില്‍ മാത്രമാകും വാങ്ങാനാകുക. തുടക്കമെന്നനിലയില്‍ നിലവിലെ പ്ലാനുകള്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ 100 രൂപയുടെ ഇളവ് ഓഫറായി ലഭ്യമാക്കിയിട്ടുണ്ട്.

- Advertisement -

ജിയോ ഹോട്ട്സ്റ്റാറിലേക്കുള്ള മാറ്റത്തില്‍ കായികമത്സരങ്ങളുടെ തത്സമയ സംപ്രേഷണങ്ങള്‍ വരിക്കാര്‍ക്കായി പരിമിതപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെ അടുത്ത് തുടങ്ങാനിരിക്കുന്ന ഐ.പി.എല്‍. മത്സരങ്ങള്‍ കാണുന്നതിന് ജിയോ ഹോട്ട്സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ടിവരും. ഇതുവരെ ജിയോ സിനിമയില്‍ ഐ.പി.എല്‍. മത്സരങ്ങള്‍ സൗജന്യമായാണ് കാണിച്ചിരുന്നത്. ലയനത്തോടെ ജിയോസിനിമ ആപ്പ് ഇല്ലാതാകും. ജിയോസിനിമയിലെ വിവിധ ഭാഷകളിലുള്ള സിനിമകളുള്‍പ്പെടെ ജിയോ ഹോട്ട്സ്റ്റാറിലൂടെയാകും ഇനി ലഭിക്കുക.

- Advertisement -

ലയനത്തോടെ 50 കോടിയിലധികം ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവുംവലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായി ജിയോ ഹോട്ട്സ്റ്റാര്‍ മാറി. ജിയോ സിനിമ, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്പുകള്‍ ഉപയോഗിച്ചിരുന്നവര്‍ നേരിട്ട് ജിയോ ഹോട്ട്സ്റ്റാറിലേക്കായിരിക്കും ഇനിമുതല്‍ പ്രവേശിക്കുക. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ജിയോ ഹോട്ട്സ്റ്റാറായി അപ്‌ഡേറ്റ് ചെയ്യും. നിലവിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ തീരുന്നതുവരെ പുതിയ പ്ലാറ്റ്‌ഫോമില്‍ സേവനങ്ങള്‍ തുടര്‍ന്നും തടസ്സമില്ലാതെ ലഭിക്കും.

- Advertisement -

ജിയോസിനിമ പ്രീമിയം വരിക്കാര്‍ ജിയോ ഹോട്ട്സ്റ്റാര്‍ പ്രീമിയത്തിലേക്കാണ് മാറുക. ജിയോസിനിമയുടെ സബ്‌സ്‌ക്രിപ്ഷന് വിവിധ പേമെന്റ് സംവിധാനങ്ങളില്‍ നിലവിലുള്ള ഓട്ടോപേ സംവിധാനം റദ്ദാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കമ്പനി ഉപഭോക്താക്കള്‍ക്ക് അറിയിപ്പും നല്‍കിക്കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയ്ക്ക് മര്‍ദനം: ജീവനക്കാരനെതിരെ പരാതി

അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ്...

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

സ്റ്റാൻഫോർഡിൽ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം;പ്രസംഗിക്കവെ കൂക്കിവിളിച്ച് ഇറങ്ങിപ്പോയി

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2026-ലെ ബിരുദദാന ചടങ്ങിനിടെയാണ് ആഗോള സാങ്കേതികവിദ്യാ ഭീമനായ ഗൂഗിളിന്റെ തലവൻ സുന്ദർ പിച്ചൈക്ക് നേരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധമുണ്ടായത്. ചടങ്ങിലെ മുഖ്യപ്രഭാഷകനായി (Commencement Speaker) സുന്ദർ പിച്ചൈ വേദിയിലേക്ക്...

Popular this week