EntertainmentKeralaNews

വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ,ഈ വർഷത്തെ കർഷകശ്രീ അവർഡ് നേടാനുള്ള പരിപാടിയുമായി സുബി

കൊച്ചി:സുബി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ, എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് സുബി കുറിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. “കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡിൽ എഴുതാമായിരുന്നു ചേച്ചി?” എന്നാണ് ഒരാളുടെ കമന്റ്. താൻ തന്നെയാണ് കർഷക എന്നാണ് സുബി ആ കമന്റിന് മറുപടി നൽകിയിരിക്കുന്നത്. “ഈ വർഷത്തെ കർഷകശ്രീ അവർഡ് നേടാനുള്ള പരിപാടി ആയിരിക്കും അല്ലെ?,” എന്നാണ് മറ്റൊരാളുടെ ചോദ്യം.

നാലുവർഷം മുൻപാണ് എറണാകുളം വരാപ്പുഴയിൽ സുബി പുതിയ വീടുവെച്ചത്. കൃഷിയിൽ താൽപ്പര്യമുള്ള താരം വീടിന്റെ ടെറസിൽ പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് ചാനലുമായും സജീവമാണ് സുബി.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സുബി സുരേഷ്. പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനും സുബി സമയം കണ്ടെത്താറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button