സബ് ഇൻസ്പെക്ടർ മെയിൻപരീക്ഷ നവംബർ 22-ന് തന്നെ,ഹൈക്കോടതി വിധി വന്നു

പോലീസ് ഡിപ്പാർട്ടുമെന്റിൽ സബ് ഇൻസ്പെക്ടർ (സിവിൽ പോലീസ്, ആംഡ് പോലീസ്) നിയമനത്തിനായി നവംബർ 22-ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷയിൽ മാറ്റമില്ല. പരീക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ പി.എസ്.സി. നൽകിയ ഹരജിയിൽ സ്റ്റേ റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടു.

പ്രധാനപരീക്ഷയ്ക്കായുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടാനാകാത്ത ഏതാനും ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. ട്രിബ്യൂണലിന്റെ ഉത്തരവിനെതിരേ പി.എസ്.സി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നത് തെറ്റാണെന്നും അതിനാല്‍ തങ്ങളെയും പരീക്ഷയെഴുതിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പരീക്ഷ നടത്തുന്നത് തടയണമെന്ന് ഹര്‍ജിക്കാര്‍പോലും ആവശ്യപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News