വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർ മരിച്ചു,ഒരാളെ രക്ഷപ്പെടുത്തി

കോഴിക്കോട്: ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്. കൊടുവള്ളി മസ്ജിദുൾ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികളായിരുന്നു. ഇവർ വിനോദയാത്രക്ക് എത്തിയതായിരുന്നു. മൂന്നു വിദ്യാർഥികൾ പുഴയില‍ ഒഴുക്കിൽപെടുകയായിരുന്നു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Two students, Adnan (17) from Koyilandy and Ashiq (15) from Pathimangalam, drowned in the Bavali River during a pleasure trip. They were students of Koduvally Masjidul Haswa Isha At Sunnah Dars. While three students were swept away by the current, one was rescued by locals. The bodies were moved to a hospital for post-mortem.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News