കണ്ണൂർ: കണ്ണൂരിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദനമേറ്റതായി പരാതി. സഹപാഠികളായ പെൺകുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചതിനാണ് മർദനമേറ്റതെന്നാണ് പരാതിയിൽ പറയുന്നത്. പൊയിലൂരിലാണ് സംഭവം. പെൺകുട്ടികളുടെ ബന്ധുക്കൾ കാറിൽ കയറ്റിക്കൊണ്ട് പോയി മർദിക്കുകയായിരുന്നു.
രണ്ട് കാറുകളിലായി എത്തിയ എട്ടംഗ സംഘമാണ് മർദിച്ചതെന്ന് മർദനമേറ്റ കുട്ടികളിൽ ഒരാളുടെ പിതാവ് പറഞ്ഞു. പരിക്കേറ്റ കുട്ടികളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


