24.2 C
Kottayam
Saturday, June 6, 2026

പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി

Must read

പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി. മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ അശ്വിനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു എന്നാണ് അശ്വിൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ ആരോപണം. ഡിറ്റൻഷൻ നടപടി നേരിട്ട അശ്വിൻ കെട്ടിടത്തിന് മുകളിലും മറ്റു വിദ്യാർത്ഥികൾ കോളേജിലുമാണ് പ്രതിഷേധം നടത്തുന്നത്. 

അതിനിടെ, സംഭവത്തിൽ അനുനയ ശ്രമവുമായി മാനേജ്മെന്റ് പ്രതിനിധികൾ രം​ഗത്തെത്തി. അശ്വിനടക്കമുള്ള നിരവധി വിദ്യാർത്ഥികൾ ഡിറ്റൻഷൻ നടപടി നേരിട്ടതായി വിദ്യാർത്ഥികൾ പറഞ്ഞു. ഡിറ്റൻഷൻ ചെയ്തത് അന്യായമായിട്ടാണെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും വിദ്യാർത്ഥികളെ കോളേജിലേക്ക് തിരിച്ചു കയറ്റുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. ഈ നിലപാട് തുടരുന്ന പ്രിൻസിപ്പൽ കോളേജിൽ തുടരുന്നത് ആശങ്കയുണ്ടെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

- Advertisement -

- Advertisement -

അതേസമയം, ഡിറ്റൻഷൻ നടപടി നേരിട്ട എല്ലാവരേയും തിരിച്ചെടുക്കാമെന്ന് അഡ്മിനിസ്ട്രേറ്റർ സ്ഥലത്തെത്തി ഉറപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരായ നടപടി തിരുത്തണമെന്ന് സർവ്വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ ഗിഫ്റ്റി ഉമ്മൻ പറ‍ഞ്ഞു. ഉടൻ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. എന്നാൽ ഉറപ്പ് എഴുതി നൽകിയാൽ മാത്രമേ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയൂ എന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. നിലവിൽ പ്രതിഷേധം തുടരുകയാണ് വിദ്യാർത്ഥികൾ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week