തിരുവനന്തപുരത്ത് വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ

തിരുവനന്തപുരം: പോത്തൻകോട്ട് വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. വേങ്ങോട് അശ്വതി ഭവനിൽ ദുർഗ്ഗ(18)യ്ക്കാണ് പാമ്പിന്റെ കടിയേറ്റത്. അമ്മൂമ്മയുടെ വീട്ടിൽനിന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

ഉടൻതന്നെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രിയിൽനിന്നും ലഭിക്കുന്ന വിവരം.

ഇന്ന് വൈകുന്നേരം അമ്മൂമ്മയുടെ വീട്ടിൽപോയശേഷം ഇടവഴിയിലൂടെ തിരികെ സ്വന്തം വീട്ടിലേക്ക് നടന്നുവരുന്നതിനിടയിലാണ് പെൺകുട്ടിയെ പാമ്പുകടിച്ചത്. ഇടതുകാലിന്റെ വിരലിലാണ് പാമ്പുകടിയേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News