കോഴിക്കോട്: ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശിയും ചാത്തമംഗലം എന്‍ഐടിയില്‍ ടീച്ചിങ് അസിസ്റ്റന്റുമായ വിഷ്ണുവിനെ (32)യാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വിവിധ ദിവസങ്ങളിലായി വിദ്യാര്‍ഥിനിയെ ഇയാള്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
കെട്ടാങ്ങലിലെ ഹൗസിങ് കോംപ്ലക്‌സിലും പൊറ്റമ്മല്‍ വച്ചും ബലാത്സംഗം ചെയ്തതായാണ് പരാതി. വിദ്യാര്‍ഥിനിയുടെ നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി അത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പരാതിയില്‍ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കളന്‍തോട് വച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


