20 ദിവസം ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഇൻസ്റ്റാഗ്രാം സുഹൃത്ത് പിടിയിൽ

ഹൈദരാബാദ്: ഇരുപത് ദിവസത്തോളം ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് തുടർച്ചയായി ബലാത്സംഗം ചെയ്ത വിദ്യാര്‍ത്ഥിനിയെ പൊലീസിന്റെ വിഭാഗമായ ‘ഷീ ടീം’ രക്ഷപ്പെടുത്തി.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്താണ് പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ ഭൈസണ്‍ ടൗണില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയെയാണ് നാരാണ്‍ ഗൗഡ എന്ന സ്ഥലത്തുള്ള ഒരു ഹോട്ടലില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി പീഡിപ്പിച്ചത്.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ഷീ ടീമിന് പരാതി നല്‍കുകയായിരുന്നു. തങ്ങളുടെ മകള്‍ വിളിച്ച് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് കുടുക്കിയതാണെന്നും തന്നെ ഭീഷണിപ്പെടുത്തി ഹൈദരാബാദിലേക്ക് വരാന്‍ നിര്‍ബന്ധിക്കുകയും ഇവിടെ എത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും സമൂഹമാധ്യമത്തിലൂടെ മാതാപിതാക്കളെ അറിയിച്ചുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡി കവിത പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News