കൊച്ചി മെട്രോയിൽ വിദ്യാർഥികളുടെ പാസ് നിരക്ക് കുറച്ചു

കൊച്ചി: കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കു മാസാടിസ്ഥാനത്തിലുള്ള നിരക്കിൽ വീണ്ടും ഇളവ്. ഒരു മാസം കാലാവധിയുള്ള പാസിന്റെ നിരക്ക് 1800 രൂപയിൽ നിന്ന് 1200 ആയി കുറച്ചു. ഇതിനുപുറമേ പാസ് ഉപയോഗിച്ച് നടത്താവുന്ന ട്രിപ്പുകളുടെ എണ്ണവും കൂട്ടി.

100 ട്രിപ്പുകൾ എന്നത് 120 ആക്കി വർദ്ധിപ്പിച്ചു. നേരത്തെ തിരക്ക് കുറഞ്ഞ സമയങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഫ്‌ളെക്‌സി ഫെയർ സിസ്റ്റത്തിൽ കൊച്ചി മെട്രോ ഡിസ്‌കൗണ്ട് ഓഫർ അവതരിപ്പിച്ചിരുന്നു. രാവിലെ 6 മുതൽ 8 മണി വരെയും രാത്രി 8 മുതൽ 10.50 വരെയും എല്ലാ യാത്രക്കാർക്കും യാത്രാ നിരക്കിന്റെ 50 % ഡിസ്‌കൗണ്ടാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നത്. കൊച്ചി 1 കാർഡ് ഉടമകൾക്കും (ട്രിപ്പ് പാസ്) അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും.

കൂടാതെ, ക്യൂആർ ടിക്കറ്റുകൾ, കൊച്ചി 1 കാർഡ്, കൊച്ചി 1 കാർഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News