CrimeNationalNewsRECENT POSTS
ട്യൂഷന്‍ അധ്യാപികയെ 12 വയസുകാരന്‍ കുത്തിക്കൊന്നു
മുംബൈ: അമ്മയുമായി വഴക്കിട്ട ട്യൂഷന്‍ അധ്യാപികയെ 12വയസുകാരന്‍ കുത്തികൊലപ്പെടുത്തി. മുംബൈ ശിവജിനഗറില്‍ 30കാരിയായ അധ്യാപികയാണ് സ്വന്തം വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ട്യൂഷന്‍ ടീച്ചറോട് പണം കടമായി ആവശ്യപ്പെട്ടു.
എന്നാല്‍, കൈയില്‍ പണമില്ലെന്ന് അധ്യാപിക പറഞ്ഞതോടെ ഇരുവരും വാക്കുതര്‍ക്കത്തിലായി. ഇതിനിടയില്‍ 12കാരന്‍ അധ്യാപികയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 12കാരനെ കസ്റ്റഡിയിലെടുത്തിതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News