24.6 C
Kottayam
Saturday, June 6, 2026

വിവാഹാഭ്യർഥന നിരസിച്ചു;ഡൽഹിയിൽ വിദ്യാർഥിനിയെ ബന്ധു തലയ്ക്കടിച്ചു കൊന്നു

Must read

ന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്നു ഡൽഹിയിൽ കോളജ് വിദ്യാർഥിനിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഡൽഹി കമല നെഹ്‌റു കോളജിലെ വിദ്യാർഥിനി നർഗീസ് (25) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ നർഗീസിന്റെ അകന്ന ബന്ധുവായ ഇർഫാനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു.

ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗർ അരബിന്ദോ കോളജിനു സമീപം വിജയ് മണ്ഡൽ പാർക്കിലാണു തലയിൽ നിന്നു ചോര വാർന്നൊലിക്കുന്ന നിലയിൽ നർഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കടിക്കാൻ ഉപയോഗിച്ച ഇരുമ്പുദണ്ഡും സമീപത്തുണ്ടായിരുന്നു. 

നർഗീസിനെ വിവാഹം കഴിക്കണമെന്ന് ഇർഫാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥിരം ജോലിയില്ലെന്ന കാരണം പറഞ്ഞു നർഗീസിന്റെ വീട്ടുകാർ വിസമ്മതിച്ചു. അതോടെ ഇർഫാനുമായി സംസാരിക്കുന്നതു നർഗീസ് അവസാനിപ്പിച്ചു. ഇതാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നു സൗത്ത് ഡൽഹി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ചന്ദൻ ചൗധരി പറഞ്ഞു.  

നർഗീസിനെ കൊലപ്പെടുത്തണമെന്നു 3 ദിവസം മുൻപേ ആലോചിച്ചുറപ്പിച്ചതാണെന്ന് ഇർഫാൻ പൊലീസിനോടു പറഞ്ഞു. സ്‌റ്റെനോഗ്രഫി പഠിക്കാൻ മാളവ്യ നഗർ വഴി നർഗീസ് പോകുന്ന കാര്യം അറിയാമായിരുന്ന ഇർഫാൻ അവിടെ കാത്തു നിന്നു. പ്രശ്‌നങ്ങളെല്ലാം സംസാരിച്ചു തീർക്കാമെന്നു പറഞ്ഞു പാർക്കിലേക്കു കൂട്ടിക്കൊണ്ടു പോയി. സംസാരത്തിനിടെ പ്രകോപിതനായ ഇയാൾ കയ്യിൽ കരുതിയിരുന്ന ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി. 

- Advertisement -

മാളവ്യ നഗർ പോലെ തിരക്കുള്ള സ്ഥലത്തു പകൽ നടന്ന കൊലപാതകം ഞെട്ടിപ്പിച്ചെന്നു ഡൽഹി വനിത കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week