കെഐഐടി ക്യാമ്പസ് ഹോസ്റ്റലില്‍ നേപ്പാള്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ മരണം

ഭുവനേശ്വര്‍: ഒഡിഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി (കെ.ഐ.ഐ.ടി) യുടെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. മൂന്ന് മാസത്തിനിടെ ഇവിടെ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്. ആത്മഹത്യയുടെ പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. മൂന്ന് മാസം മുമ്പ് മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി ക്യാമ്പസ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തിരുന്നു.

നിലവില്‍ മൃതദേഹം പോസ്റ്റമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയുടെ സഹപാഠിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സഹപാഠി തന്നെ ഉപദ്രവിക്കുന്നുവെന്ന് വിദ്യാര്‍ഥിനി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് നേപ്പാള്‍ പൗരന്മാരായ വിദ്യാര്‍ഥികള്‍ ആരോപിച്ചു. അതേസമയം ഈ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിഷേധിച്ച നേപ്പാള്‍ പൗരന്മാരായ വിദ്യാര്‍ഥികളെ അധികൃതര്‍ ബലമായി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടതായും വിവരമുണ്ട്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ സ്ഥാപനത്തിനെതിരെ പിതാവും രം?ഗത്ത് വന്നിരുന്നു.

പ്രകൃതി പീഡനത്തിനും ഭീഷണിപ്പെടുത്തലിനും വിധേയനായി എന്നാണ് പിതാവ് സുനില്‍ ലാംസല്‍ ആരോപിക്കുന്നത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും പിതാവ് പറയുന്നു. ഒഡീഷ സര്‍ക്കാരിലും പൊലീസിലും വിശ്വാസം ഉണ്ടെന്നും സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News