സെമിനാർ കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; അഴുക്ക് ചാലിന്റെ സ്ലാബ് തകർന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

ഒരു സെമിനാർ കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; അഴുക്ക് ചാലിന്റെ സ്ലാബ് തകർന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് ന​ഗരത്തിലെ കാനയിൽ വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. കാടാംക്കോടാണ് അപകടം നടന്നത്. അഴുക്ക് ചാലിൻ്റെ സ്ലാബ് തകർന്ന് വിദ്യാർത്ഥിനി വീഴുകയായിരുന്നു.

എക്സൈസ് വകുപ്പിൻ്റെ സെമിനാർ കഴിഞ്ഞ് മടങ്ങുന്നതിനിടെ അൽ അമീൻ എഞ്ചിനിയറിങ്ങ് കോളേജിലെ എൽഎൽബി വിദ്യാർത്ഥിനി രഹത ഫർസാനക്കാണ് അപകടം പറ്റിയത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News