കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ  ഒഴുക്കിൽപ്പെട്ടു, 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട് : തിരുവമ്പാടിയിൽ പതിമൂന്നുകാരൻ പുഴയിൽ മുങ്ങിമരിച്ചു. ഒറ്റപ്പൊയിൽ സ്വദേശി ഷിന്‍റോയുടെ മകൻ റയോൺ ആണ് മരിച്ചത്. ഇരുവഞ്ഞിപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കുമ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവമ്പാടി സേക്രട്ട് ഹാർട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News