കുവൈറ്റ്: വാഹനാപകടത്തിൽ കുവൈറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. സബാഹ് അൽ-സലേം യൂണിവേഴ്സിറ്റി സിറ്റിയിലെ (ഷദാദിയ) റോഡിലാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന സഹോദരിക്കും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അപകടത്തിൽ മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഷദാദിയ യൂണിവേഴ്സിറ്റി റോഡിലാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം നടന്നത്. ഉടൻ തന്നെ ഫർവാനിയ ഗവർണറേറ്റിലെ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പട്രോൾ, ഷദാദിയ ഫയർ സ്റ്റേഷൻ, എമർജൻസി പോലീസ് പട്രോൾ എന്നിവിടങ്ങളിൽ നിന്നുള്ള സംഘം സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


