കണ്ണൂരില്‍ വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ച സംഭവം മന്ത്രവാദ ചികിത്സയെ തുടര്‍ന്നെന്ന് പരാതി

കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ച സംഭവം മന്ത്രവാദ ചികിത്സയെ തുടര്‍ന്നെന്ന് പരാതി. കണ്ണൂര്‍ സിറ്റിയിലെ എംഎ ഫാത്തിമയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പൊലീസ് അറിയിച്ചു. പിതൃസഹോദരന്റെ പരാതിയില്‍ സിറ്റി പൊലീസ് കേസെടുത്തു. വൈദ്യ ചികിത്സ നല്‍കാതെ മന്ത്രവാദ ചികിത്സ നല്‍കിയതാണ് മരണകാരണമെന്ന് പരാതി ഉയര്‍ന്നുകഴിഞ്ഞു.

ഇന്നലെയാണ് 11 വയസ്സുകാരിയായ ഫാത്തിമ മരണമടയുന്നത്. പനി ബാധിച്ചിരുന്ന ഫാത്തിമ കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. കുട്ടിക്ക് വീണ്ടുകാര്‍ മന്ത്രവാദ ചികിത്സയാണ് നല്‍കിയതെന്ന് പിതൃസഹോദരന്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

പനി ഗുരുതരമായതിനു പിന്നാലെയാണ് കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ കുട്ടിയെ രക്ഷിക്കാനായില്ല. ശ്വാസകോശത്തില്‍ പഴുപ്പ് രൂപപ്പെട്ടതാണ് മരണകാരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News