24.8 C
Kottayam
Tuesday, June 16, 2026

ശക്തമായ കാറ്റ്; തിരുവല്ലയിൽ ബസിന് മുകളിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു

Must read

തിരുവല്ല: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. ശക്തമായി വീശിയടിച്ച കാറ്റിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പടഹാരത്തിൽ പടിക്ക് സമീപത്തായിരുന്നു സംഭവം.

ആലപ്പുഴയിൽ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ബസിന് മുകളിലേക്ക് ആണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പോസ്റ്റിന് ഒപ്പം സമീപത്ത് നിന്നിരുന്ന ചെറുമരവും റോഡിലേക്ക് വീണു. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് പോസ്റ്റ് ബസിന് മുകളിൽ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടത്.

തെക്കൻ കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്‌ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

- Advertisement -

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

- Advertisement -

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

– ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

- Advertisement -

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പായസം വിളമ്പിയത് മന്ത്രിയുടെ സ്റ്റാഫ്; മുദ്രവാക്യം വിളിക്കുന്നതിനിടെ വനിതാ പ്രവര്‍ത്തകയുടെ കൈ തട്ടി; മന്ത്രിക്ക് പരാതിയില്ലെങ്കിലും അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച്

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത് പഴ്‌സനല്‍ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ. പഴ്‌സനല്‍...

ഓൺലൈൻ ചൂതാട്ടവും അന്ധമായ സംശയവും; ബംഗളൂരുവിൽ ഹോം ഗാർഡായ ഭാര്യയെ അമ്മയുടെയും മക്കളുടെയും മുന്നിലിട്ട് കുത്തിക്കൊന്ന ഭർത്താവ് അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിലെ മഹാദേവപുരയിൽ മുപ്പത്തിരണ്ടുകാരിയായ വീട്ടമ്മയെ ഭർത്താവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കരളലിയിക്കുന്ന കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡായി സേവനമനുഷ്ഠിച്ചിരുന്ന മഞ്ജുളയാണ് സ്വന്തം ഭർത്താവിന്റെ അന്ധമായ...

‘അമ്മ’യില്‍ ചേരിപ്പോര് കടുക്കുന്നു; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐക്കുമെതിരെ കോടതിയെ സമീപിച്ച് അന്‍സിബ

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിലെ (AMMA) ആഭ്യന്തര തര്‍ക്കങ്ങളും ചേരിതിരിവുകളും കോടതി കയറുന്നു. സംഘടനയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയും നടിയുമായ അന്‍സിബ ഹസന്‍, നടി ലക്ഷ്മിപ്രിയ, അവരുടെ ഭര്‍ത്താവ് ജയേഷ്,...

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

Popular this week