23.5 C
Kottayam
Sunday, November 17, 2024
test1
test1

സൗരക്കാറ്റ് ഇന്ന് ഭൂമിയിലേക്ക്

Must read

ന്യൂ​​യോ​​ര്‍​​ക്ക്: ശ​​​ക്ത​​​മാ​​​യ സൗ​​​ര​​​ക്കാ​​​റ്റ് ഭൂ​​​മി​​​യി​​​ലേ​​​ക്കു വ​​​രു​​​ന്നു​​​വെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പിനെത്തുടര്‍ന്ന് ശാസ്ത്ര ലോകം ആകാംക്ഷയില്‍. ഭൂമിയില്‍ ശക്തമായ ഭൗമ കാന്തിക കൊടുങ്കാറ്റ് അനുഭവപ്പെടുമെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ (എന്‍ഒഎഎ) കീഴിലുള്ള യുഎസ് ഏജന്‍സിയായ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു.സെ​​​ക്ക​​​ന്‍​​​ഡി​​​ല്‍ 700 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ല്‍ വീ​​​ശി​​​യ​​​ടി​​​ക്കു​​​ന്ന സൗ​​​ര​​​ക്കാ​​​റ്റ് ഇ​​​ന്നു ഭൂ​​​മി​​​യി​​​ലെ​​​ത്തു​​മെ​​ന്നാ​​ണ് പ്ര​​വ​​ച​​നം.

സൂര്യനില്‍ നിന്നുള്ള കൊറോണല്‍ മാസ് ഇജക്ഷനെ തുടര്‍ന്നാണ് കാറ്റ് ഭൂമിയിലേക്ക് വരുന്നത്. സൂര്യനും ഭൂമിക്കും ഇടയിലുള്ള ഭാ​ഗം കടന്നുവരാന്‍ കാറ്റിന് രണ്ട് ദിവസത്തിലധികം വേണ്ടിവരുമെന്നും ശനിയാഴ്ചയോടെ ഭൂമിയില്‍ പ്രവേശിക്കുമെന്നുമാണ് വിലയിരുത്തല്‍.

നാ​​​സ​​​യു​​​ടെ സോ​​​ളാ​​​ര്‍ ഡൈ​​​നാ​​​മി​​​ക്സ് ഒ​​​ബ്സ​​​ര്‍​​​വേ​​​റ്റ​​​റി പ​​​ക​​​ര്‍​​​ത്തി​​​യ ചി​​​ത്രം സൂ​​​ര്യ​​​ന്‍റെ പു​​​റം ഭാ​​​ഗ​​​ത്തെ പ്ലാ​​​സ്മ​​​യി​​​ല്‍ വ​​​ളരെ ഉ​​​യ​​​ര്‍​​​ന്ന ഊ​​​ര്‍​​​ജം ഉ​​​ദ്പാ​​​ദി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യും അ​​ത് സൗ​​ര​​ക്കാറ്റാ​​യി മാ​​റി സൂ​​ര്യ​​ന്‍റെ ഗു​​രുത്വാ​​ക​​ര്‍​​ഷ​​ണ ശ​​ക്തി​​യെ മ​​റിക​​ട​​ന്ന് ഭൂ​​മി​​യി​​ലെ​​ത്തു​​മെ​​ന്നു​​മാ​​ണ് പ്ര​​വ​​ചി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ചി​​ത്രം ന​​ല്‍​​കു​​ന്ന സൂ​​ച​​ന​​യ​​നു​​സ​​രി​​ച്ച്‌ സൂ​​ര്യ​​ന്‍റെ പു​​റ​​ത്തെ പ്ലാ​​സ്മ​​യി​​ല്‍ വ​​ലി​​യ ഒ​​രു ഊ​​ര്‍​​ജ വി​​സ്ഫോ​​ട​​നം ന​​ട​​ന്നി​​ട്ടു​​ണ്ട്.

സൂ​​​ര്യ​​​ന്‍റെ ഗു​​​രു​​​ത്വാ​​​ക​​​ര്‍​​​ഷ​​​ണ​​​ത്തി​​​നു പി​​​ടി​​​ച്ചു​​​നി​​​ര്‍​​​ത്താ​​​നാ​​​വാ​​​ത്ത​​​വി​​​ധം ചൂ​​​ട് വ​​​ര്‍​​​ധി​​​ക്കു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് സൗ​​​ര​​​ക്കാ​​​റ്റി​​​ന്‍റെ ഉ​​​ത്ഭ​​​വം. ഭൂ​​​മി​​​യു​​​ടെ കാ​​​ന്തി​​​കമ​​​ണ്ഡ​​​ല​​​ത്തി​​​നു​​​ള്ള ഭീ​​​ഷ​​​ണി​​​ക്ക് പു​​​റ​​​മേ റേ​​​ഡി​​​യോ ത​​​രം​​​ഗ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കാ​​​നും സാ​​​റ്റ​​​ലൈ​​​റ്റു​​​ക​​​ളെ ത​​​ക​​​രാ​​​റി​​​ലാ​​​ക്കാ​​​നും വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ത​​​കര്‍ക്കാ​​​നു​​​മൊ​​​ക്കെ ഈ ​​​സൗ​​​ര​​​ക്കാ​​​റ്റി​​​ന് സാ​​​ധി​​​ക്കും.

സൗ​​​ര​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ഭൂ​​​മി​​​യി​​​ലേ​​​ക്ക് അ​​​ടു​​​ക്കു​​​മ്ബോ​​​ള്‍ ഭൂ​​​മി​​​യു​​​ടെ ബാ​​​ഹ്യ അ​​​ന്ത​​​രീ​​​ക്ഷം ചൂ​​​ടാ​​​കും. കൂ​​​ടാ​​​തെ റേ​​​ഡി​​​യോ സി​​​ഗ്‌​​​ന​​​ലു​​​ക​​​ള്‍, ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം, കാ​​​ലാ​​​വ​​​സ്ഥ എ​​​ന്നി​​​വ​​​യി​​​ലും സൗ​​​ര​​​ക്കാ​​​റ്റ് നേ​​​രി​​​ട്ട് സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​മെ​​​ന്ന് ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍ പ​​​റ​​​യു​​​ന്നു. ഇ​​​ത് ഭൂ​​​മി​​​യു​​​ടെ ബാ​​​ഹ്യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ ചൂ​​​ടാ​​​ക്കു​​​ക​​​യും ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളി​​​ല്‍ നേ​​​രി​​​ട്ട് സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​ക​​​യും ചെ​​​യ്യും.

ജി​​​പി​​​എ​​​സ് നാ​​​വി​​​ഗേ​​​ഷ​​​ന്‍, മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ സി​​​ഗ്‌​​​ന​​​ലു​​​ക​​​ള്‍, സാ​​​റ്റ​​​ലൈ​​​റ്റ് ടി​​​വി എ​​​ന്നി​​​വ​​യെ ത​​ട​​സ​​പ്പെ​​ടു​​ത്താ​​നും സൗ​​ര​​ക്കാ​​റ്റി​​നു ക​​ഴി​​ഞ്ഞേ​​ക്കു​​മെ​​ന്നാ​​ണ് ശാ​​സ്ത്ര​​ജ്ഞ​​ര്‍ വി​​ല​​യി​​രു​​ത്തു​​ന്ന​​ത്.
എ​​​ന്നി​​​രു​​​ന്നാ​​​ലും, മേ​​​ല്‍പ്പറ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ വ​​​ള​​​രെ അ​​​പൂ​​​ര്‍വ​​​മാ​​​യി മാ​​​ത്ര​​​മേ സം​​​ഭ​​​വി​​​ക്കു​​​ക​​​യു​​​ള്ളു​​​വെ​​​ന്നും ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

കാ​​​ര​​​ണം ഭൂ​​​മി​​​യു​​​ടെ കാ​​​ന്തി​​​ക​​​ക്ഷേ​​​ത്രം അ​​​തി​​​നെ​​​തിരേ ഒ​​​രു സം​​​ര​​​ക്ഷ​​​ണ ക​​​വ​​​ച​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ശാ​​സ്ത്ര​​ജ്ഞ​​ര്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു.പ​​തി​​നൊ​​ന്ന് വ​​ര്‍​​ഷ​​ങ്ങ​​ളു​​ടെ ഇ​​ട​​വേ​​ള​​ക​​ളി​​ലാ​​ണ് സാ​​ധാ​​ര​​ണ സൗ​​ര​​ക്കാ​​റ്റ് ഉ​​ണ്ടാ​​കാറുള്ള​​ത്. ഇ​​ത്ത​​ര​​ത്തി​​ല്‍ ഭൂ​​മി​​യി​​ലെ​​ത്തു​​ന്ന സൗ​​ര​​ക്കാ​​റ്റു​​ക​​ളി​​ല്‍ മി​​ക്ക​​വ​​യും വി​​നാ​​ശ​​കാ​​രി​​ക​​ള​​ല്ല. 32 വ​​ര്‍​​ഷം മു​​ന്പു​​ണ്ടാ​​യ സൗ​​ര​​ക്കാ​​റ്റ് വി​​നാ​​ശ​​കാ​​രി​​യാ​​യി​​രു​​ന്നു.

1989 മാ​​​ര്‍​​​ച്ചി​​ലെ സൗ​​ര​​ക്കാ​​റ്റി​​നെ​​ത്തു​​ട​​ര്‍​​ന്ന് കാ​​​ന​​​ഡ​​​യി​​​ലെ ക്യു​​​ബെ​​​ക് പ്ര​​​വി​​​ശ്യ​​​യി​​​ല്‍ വൈ​​ദ്യു​​തി മു​​ട​​ങ്ങി​​യി​​രു​​ന്നു. ഏ​​ക​​ദേ​​ശം ഒ​​​ന്‍​​​പ​​​തു മ​​​ണി​​​ക്കൂ​​​റാ​​​ണ് അ​​ന്ന് വൈ​​​ദ്യു​​​തി ത​​​ട​​​സ​​​പ്പെ​​​ട്ട​​​ത്. അ​​ത് 60 ല​​ക്ഷ​​ത്തോ​​ളം ജ​​ന​​ങ്ങ​​ലെ ബാ​​ധി​​ച്ച​​താ​​യാ​​ണ് വി​​ല​​യി​​രു​​ത്ത​​പ്പെ​​ട്ട​​ത്.കൂ​​ടാ​​തെ 1859 ലും 1921 ​​​ലും സൗ​​ര​​ക്കാ​​റ്റു​​ക​​ള്‍ ജ​​ന​​ജീ​​വി​​ത​​ത്തെ ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. കാ​​​രിം​​ഗ്ട​​​ണ്‍ സം​​​ഭ​​​വം എ​​​ന്നാ​​​ണ് 1859ലെ ​​​സൗ​​​ര​​​ക്കാ​​​റ്റ് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​ന്നു വാ​​​ര്‍​​​ത്താ വി​​​നി​​​മ​​​യ ബ​​​ന്ധ​​​ങ്ങ​​​ളെ​​ല്ലാം ത​​ക​​രാ​​റി​​ലാ​​യി​​രു​​ന്നു. ഇ​​​തു​​​മൂ​​​ലം യൂ​​​റോ​​​പ്പി​​​ലെ​​​യും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​യും ടെ​​​ലി​​​ഗ്രാ​​​ഫ് ശൃം​​​ഖ​​​ല വ​​ലി​​യ​​തോ​​തി​​ല്‍ ത​​ക​​ര്‍​​ച്ച നേ​​രി​​ട്ടി​​രു​​ന്നു.

സൂര്യനില്‍ എന്താണ് സംഭവിച്ചത്?

സൂര്യനിലുണ്ടായ സ്ഫോടനം പ്ലാസ്മയുടെ ഒരു വലിയ സുനാമി സൃഷ്ടിക്കുകയും അത് സോളാര്‍ ഡിസ്കിലുടനീളം അലയടിച്ചു 1,00,000 കിലോമീറ്റര്‍ ഉയരത്തില്‍ വ്യാപിക്കുകയും സൂര്യന്റെ അന്തരീക്ഷത്തിലൂടെ സെക്കന്‍ഡില്‍ 700 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുകയും ചെയ്തു. കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ അന്തരീക്ഷത്തെക്കുറിച്ച്‌ പഠിക്കുന്ന കൊറോണഗ്രാഫുകള്‍, സിഎംഇകള്‍ സൂര്യനില്‍ നിന്ന് സെക്കന്‍ഡില്‍ 1,260 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പായുന്നതായി രേഖപ്പെടുത്തി. ഈ കണങ്ങള്‍ ഭൂമിയിലേക്ക് ത്വരിതഗതിയില്‍ സഞ്ചരിക്കുകയാണ്.

ഏറ്റവും തീവ്രമായ ഫ്‌ളെയറുകളായി തരംതിരിച്ചിട്ടുള്ളവയാണ് എക്‌സ്-ക്ലാസ് ഫ്‌ളെയറുകള്‍. എക്‌സ് 2 ഫ്‌ളെയറുകള്‍ക്ക് എക്‌സ് 1ന്റെ ഇരട്ടി തീവ്രതയാണെന്നും എക്‌സ് 3 മൂന്ന് മടങ്ങ് തീവ്രതയുള്ളതാണെന്നുമാണ് നാസ പറയുന്നത്. X10 അല്ലെങ്കില്‍ അതിലും ശക്തമായ ജ്വലനങ്ങള്‍ക്ക് അസാധാരണമാംവിധം തീവ്രമായി കണക്കാക്കപ്പെടുന്നു.

എന്താണ് ഭൗമ കാന്തിക കൊടുങ്കാറ്റ്

ഭൂമിക്ക് ചുറ്റുമുള്ള ബഹിരാകാശ പരിതസ്ഥിതിയിലേക്ക് വളരെ കാര്യക്ഷമമായ ഊര്‍ജ്ജ കൈമാറ്റം നടക്കുമ്ബോള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഭൂകാന്തിക കൊടുങ്കാറ്റ്. ഇതിന്റെ ഫലമായുണ്ടാകുന്ന ഏറ്റവും വലിയ കൊടുങ്കാറ്റുകള്‍ സോളാര്‍ കൊറോണല്‍ മാസ് എജക്ഷനുമായി (CMEs) ബന്ധപ്പെട്ടിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം കനക്കുന്നു ; ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാലിൽ കർഫ്യൂ

ഇംഫാൽ: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ്...

കൊച്ചിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; വീട് പൂർണമായും കത്തിനശിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മുളന്തുരുത്തി പെരുമ്പള്ളിയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ അനിവൽകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ഭർത്താവിന് അയല്‍ക്കാരിയുമായി അവിഹിത ബന്ധം,  മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; യുവാവിൻ്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: അയല്‍ക്കാരിയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35)...

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.