FeaturedHome-bannerKeralaNews

കേരളത്തിൽ ഇന്നുമുതൽ ഒരാഴ്ചത്തെ നിയന്ത്രണം, ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കുക

തിരുവനന്തപുരം: ഇന്നുമുതൽ അടുത്ത ഞായറാഴ്ചവരെ അടച്ചിടലിന് തുല്യമായ നിയന്ത്രണം സംസ്ഥാനത്തുണ്ടാകും. കോവിഡ് നിയന്ത്രണവിധേയമാക്കാൻ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ.

തിരഞ്ഞെടുപ്പ് ചുമതലയുള്ളവർ, സ്ഥാനാർഥികൾ, കൗണ്ടിങ് ഏജന്റുമാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിനരികിലേക്ക് പ്രവേശിപ്പിക്കൂ.

അടിയന്തര സേവനമേഖലയിലുള്ള സംസ്ഥാന-കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും തടസ്സമില്ലാതെ പ്രവർത്തിക്കാം. ഇവയിലെ ജീവനക്കാർക്ക് യാത്രാവിലക്കില്ല. മറ്റുഓഫീസുകൾ അത്യാവശ്യം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം.

അടിയന്തരാവശ്യം എന്നനിലയിലുള്ള വ്യവസായ സംരംഭങ്ങൾ, കമ്പനികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം. ജീവനക്കാർ യാത്രയ്ക്കായി സ്ഥാപനത്തിന്റെ തിരിച്ചറിയിൽ രേഖ കരുതണം.

മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്ന എല്ലാ ഏജൻസികൾക്കും പ്രവർത്തിക്കാം.

• ടെലികോം, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ്, പെട്രോനെറ്റ്, പെട്രോളിയം-പാചക വാതക യൂണിറ്റ് എന്നിവയുടെ വാഹനങ്ങൾക്കും ജീവനക്കാർക്കും തടസ്സമില്ല.

• ഐ.ടി.-അനുബന്ധ സ്ഥാപനങ്ങളിൽ അത്യാവശ്യ ജീവനക്കാർക്കല്ലാതെ ബാക്കിയെല്ലാവർക്കും വർക്ക് ഫ്രം ഹോം, അല്ലെങ്കിൽ വിശ്രമം അനുവദിക്കണം.

മരുന്ന്, പഴം, പച്ചക്കറി, മത്സ്യം, പാൽ, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സർവീസ് സെന്ററുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ജീവനക്കാർ ഇരട്ടമാസ്കും കൈയുറയും ധരിക്കണം. രാത്രി 9 മണിക്ക് എല്ലാസ്ഥാപനങ്ങളും അടയ്ക്കണം.

• ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി 9 മണിവരെ ഹോം ഡെലിവറിയും പാർസലും മാത്രം അനുവദിക്കും.

• ബാങ്കുകളിൽ പൊതുജനങ്ങൾക്ക് പത്തുമുതൽ ഒരുമണിവരെ മാത്രം പ്രവേശനം.

ദീർഘദൂര ബസുകൾ, തീവണ്ടികൾ, വിമാനസർവീസ്, ചരക്ക് സർവീസ് എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല. ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള പൊതു-സ്വകാര്യ-ടാക്സി വാഹനങ്ങൾ അനുവദിക്കും. ഇങ്ങനെ പോകുന്നവർ യാത്രാരേഖ കരുതണം.

• കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. വിവാഹത്തിന് പരമാവധി 50 പേർമാത്രം. ശവസംസ്കാര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.

• മറുനാടൻ തൊഴിലാളികൾക്ക് തൊഴിലിടത്തിൽ ജോലിയെടുക്കുന്നതിന് തടസ്സമില്ല.

വീട്ടുജോലിക്ക് പോകുന്നവരെയും പ്രായമായവരെ ശുശ്രൂഷിക്കാൻ എത്തുന്നവരുടെയും യാത്ര തടയില്ല.

• റേഷൻ കടകൾ, സിവിൽ സപ്ലൈസ് ഔട്ട്ലറ്റുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

• കൃഷി, പ്ലാന്റേഷൻ, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ, വ്യവസായം, ചെറുകിട ഇടത്തരം സംരംഭങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്താം.

• ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് പ്രവേശനം അനുവദിക്കും.

• സിനിമ, സീരിയൽ, ഡോക്യുമെന്ററി തുടങ്ങിയ ഇൻഡോർ-ഔട്ട്ഡോർ ഷൂട്ടിങ്ങുകളും അനുവദിക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button