News

തെരുവുനായയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; അജ്ഞാതന്റെ ക്രൂരത നായ്ക്കള്‍ ഇണചേരുന്നതിനിടെ, നായയ്ക്ക് അടിയന്തര ശസ്ത്രക്രിയ

മുംബൈ: അവസാനമില്ലാതെ തെരുവുനായകളോടുള്ള ക്രൂരത. നായ്ക്കള്‍ ഇണ ചേരുന്നതിനിടെ നായയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതാണ് ഒടുവിലായി റിപ്പോര്‍ട്ട് ചെയ്ത അക്രമം. മുംബൈ നഗരത്തിലെ അന്ധേരി കാപസ് വാടി മേഖലയിലാണ് അജ്ഞാതന്റെ കണ്ണില്ലാത്ത ക്രൂരത റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 25ന് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിഞ്ഞത്.

നായ്ക്കള്‍ ഇണചേരുന്നതിനിടെയാണ് നായയുടെ ജനനേന്ദ്രിയം അജ്ഞാതന്‍ മുറിച്ചു മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ നായസ്നേഹികള്‍ മുംബയിലെ എസ്പിസിഎയിലേക്ക് നായയെ ഉടനടി എത്തിച്ചു. ഇവിടെ നായയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

സംഭവത്തില്‍ ഡിഎന്‍ നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി കുറ്റവാളിയെ കണ്ടെത്തുമെന്ന് അന്ധേരി പോലീസ് അറിയിച്ചു. സംഭവത്തിന് ഉത്തരവാദികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളും രംഗത്തെത്തി. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button