28.8 C
Kottayam
Thursday, June 4, 2026

മലപ്പുറത്ത് അമ്മയുടെ തോളിൽ കിടന്ന കുഞ്ഞ് അടക്കം 7 പേരെ കടിച്ച നായ ചത്ത നിലയിൽ

Must read

മലപ്പുറം: അമ്മയുടെ തോളിൽ കിടക്കുകയായിരുന്ന കുഞ്ഞിനെയടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ. മലപ്പുറം പുത്തനങ്ങാടിയിൽ ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവമുണ്ടായത്. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെ നായ ചാടിക്കടിക്കുകയായിരുന്നു. പിന്നാലെ പോകുന്ന വഴിയിൽ കണ്ടവരെയെല്ലാം കടിച്ചു. പുത്തനങ്ങാടി പെട്രോൾ പമ്പിന് സമീപത്തെ വീട്ടുമുറ്റത്തുവച്ചാണ് എല്ലാവർക്കും നായയുടെ കടിയേറ്റത്. മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ എംഇഎസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പലർക്കും ആഴത്തിൽ പരിക്കേറ്റിട്ടുണ്ട് എന്നാണ് സൂചന.

- Advertisement -

- Advertisement -

അതേസമയം, തെരുവ് നായ ആക്രമണം നിയന്ത്രിക്കാനുള്ള പദ്ധതിക്ക് രണ്ട് കോടി രൂപയാണ് ഇ‌ത്തവണ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പോർട്ടബിൾ എബിസി (അനിമൽ ബർത്ത് കൺട്രോൾ) സെന്ററുകൾ സ്ഥാപിച്ച് തെരുവ് നായകളുടെ വന്ധ്യംകരണം കാര്യക്ഷമമായി നടപ്പാക്കാനുള്ള പദ്ധതിക്കാണ് രണ്ട് കോടി വകയിരുത്തിയത്.

മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി കർമ്മ പദ്ധതി തയ്യാറാക്കണമെന്നാണ് ബഡ്ജറ്റിലെ നിർദേശം. പോർട്ടബിൾ സെന്ററുകൾ ആവശ്യമുള്ളയിടങ്ങളിൽ എത്തിക്കാനും വന്ധ്യംകരണം നടത്താനും കഴിയും. സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവ് നായകൾ ഉണ്ടെന്നാണ് കണക്ക്. 2024 ജൂൺവരെ 8656 എബിസി ശസ്‌ത്രക്രിയയാണ് നടത്തിയത്. നിലവിലെ എബിസി പദ്ധതി മന്ദഗതിയിലാണ് നടക്കുന്നതെന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week