കോഴിക്കോട്: ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല,ഷാജി ദമ്പതിമാരുടെ മകന്‍ സഞ്ചല്‍ കൃഷ്ണയെയാണ് തെരുവുനായ അക്രമിച്ചത്. കുട്ടി മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
ആക്രമിച്ച ഉടനെ വീട്ടുമുറ്റത്ത് നിന്നും അയല്‍വാസികള്‍ ചേര്‍ന്ന് നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ചെവി കടിച്ച് മുറിക്കുകയും വീണ്ടും കഴുത്തിലും തലയിലും കടിക്കുകയായിരുന്നു. ആക്രമണത്തില്‍ കഴുത്തിലും ചെവിയിലും ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്. വൈകീട്ട് 5.45 ഓടെയാണ് അപകടം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

