28.4 C
Kottayam
Saturday, June 6, 2026

കാർ യാത്രയ്ക്കിടെ വണ്‍വേ തെറ്റിച്ചു, ചോദ്യംചെയ്ത പോലീസുകാരനോട് തട്ടിക്കയറി നടി സൗമ്യ ജാനു(വിഡിയോ)

Must read

ഹൈദരാബാദ് ∙ റോഡ് നിയമം ലംഘിച്ചുള്ള യാത്ര തടഞ്ഞതിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനുമായി കലഹിച്ച് തെലുങ്ക് നടി സൗമ്യ ജാനു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ 24ന് രാത്രി എട്ടിന് ഹൈദരാബാദിലെ ബഞ്ജാര ഹിൽസിലായിരുന്നു കേസിനാസ്‍പദമായ സംഭവം. തന്റെ ആഡംബര കാറിൽ സ്വയം ഡ്രൈവ് ചെയ്യുമ്പോഴാണു നിയമം തെറ്റിച്ച് വൺവേ റോഡിലൂടെ കടന്നുപോകാൻ താരം ശ്രമിച്ചത്. ഇതേതുടർന്ന് പൊലീസ് തടഞ്ഞു. അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു നടി അലറുകയും ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയായിരുന്നു.

താരത്തിന്റെ അധിക്ഷേപം ഉദ്യോഗസ്ഥൻ ചിത്രീകരിക്കുന്നത് തടയാനും ശ്രമമുണ്ടായി. ഇതുകണ്ട് ഓടിക്കൂടിയവർ താരത്തെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, തുടർന്നും അധിക്ഷേപിക്കുന്നത് ഉദ്യോഗസ്ഥൻ പകർത്തിയ ദൃശ്യത്തിലുണ്ട്. അത്യാവശ്യ ജോലിയുണ്ടെന്നു പറഞ്ഞാണ്, തെറ്റു സമ്മതിക്കാതെ ഉദ്യോഗസ്ഥനുമായി തർക്കത്തിലേർപ്പെട്ടത്. 

https://twitter.com/NCMIndiaa/status/1762488147252797774?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1762488147252797774%7Ctwgr%5Eebf028d42787b802e13b3300179856fd4334ea2c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2024%2F02%2F28%2Ftelugu-actress-sowmya-janu-accused-of-assaulting-traffic-home-guard-video-of-the-actress-heated-argument-goes-viral.html

- Advertisement -

സംഭവത്തിനു പിന്നാലെ താരത്തിനെതിരെ വിഡിയോ ദൃശ്യങ്ങൾ സഹിതം പൊലീസ് ഉദ്യോഗസ്ഥൻ പരാതി നൽകി. പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥനെതിരെ പരാതി നൽകുമെന്ന് പറഞ്ഞ് സൗമ്യയും രംഗത്തെത്തി.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week