28.4 C
Kottayam
Saturday, June 6, 2026

ഓഹരി കുംഭകോണം; മോദിയും അമിത്ഷായ്ക്കുമെതിരെ, ജെപിസി അന്വേഷണം വേണം:രാഹുൽ

Must read

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന്, സര്‍ക്കാര്‍ രൂപവത്കരണത്തിന് മുമ്പുതന്നെ ബി.ജെ.പിക്കും നരേന്ദ്രമോദിക്കുമെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഓഹരി വിപണയില്‍ കുംഭകോണം നടന്നെന്ന ഗുരുതര ആരോപണവുമായാണ് രാഹുല്‍ രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മലാ സീതാരാമനും ഓഹരി വിപണിയെ സ്വാധീനിക്കുന്ന പ്രസ്താവനനടത്തിയെന്നാണ് രാഹുലിന്റെ ആരോപണം.

ചരിത്രത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അമിത് ഷായും സ്‌റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ച് പ്രസ്താവന നടത്തി. എന്തിനാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നിക്ഷേപകര്‍ക്ക് നിക്ഷേപ ഉപദേശം നല്‍കിയത്? ‘വ്യാജ’ ഏക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷം ഓഹരി വിപണി ഉയര്‍ന്നു. ജൂണ്‍ നാലിന് ഫലം വന്നതിന് പിന്നാലെ വിപണി ഇടിഞ്ഞു. ചെറുകിട നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും രാഹുല്‍ പറഞ്ഞു.

എക്‌സിറ്റ് പോളുകള്‍ വ്യാജമാണെന്ന് ബി.ജെ.പി. നേതാക്കള്‍ക്ക് അറിയാമായിരുന്നു. ‘ഓഹരി കുംഭകോണ’ത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി)യുടെ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week