തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺഗ്രസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ മാസം 15 മുതൽ പത്രിക നൽകാം. മത്സരിക്കാനുള്ള പ്രായപരിധി 36 വയസ്സാണ്. സമവായത്തിന് സംസ്ഥാന നേതൃത്വം ശ്രമം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. ദേശീയ നേതൃത്വം ആണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് 10 മുതൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കും.
പാലക്കാട് ജില്ലയിലെ യൂത്ത് കോൺഗ്രസിലെ വിഭാഗീയതയും കൂട്ട രാജിയും അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സംസ്ഥാന നേതൃത്വം. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി , പ്രേംരാജ് എന്നിവർക്കാണ് ചുമതല. സംഘടന പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് നിർദേശിച്ചത്.
ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിന്റെ പേരിൽ 8 മണ്ഡലം കമ്മറ്റികൾ പിരിച്ചു വിട്ടിരുന്നു. നടപടി ഏകപക്ഷിയം എന്നു ആരോപിച്ചു നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജി നൽകി. ഇതിനു പിന്നാലെ ആണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ.
കെഎസ്‍യു – മഹിളാ കോണ്‍ഗ്രസ് പുനസംഘടനയില്‍ കോൺഗ്രസ്സിൽ കടുത്ത ഭിന്നത. മാനദണ്ഡങ്ങൾ ലംഘിച്ചുള്ള പട്ടികയിൽ ഹൈക്കമാന്‍റിനെ അതൃപ്തി അറിയിച്ച് കെപിസിസി അധ്യക്ഷന്‍ . കെഎസ് യു പട്ടികയിൽ കെ.സി വേണുഗോപാല്‍ പക്ഷത്തിനും എ ഗ്രൂപ്പിനും മുൻതൂക്കമെന്നാണ് ആക്ഷേപം. ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് വിടി ബല്‍റാമും കെ.ജയന്തും കെഎ സ് യുവിൻറെ ചുമതല ഒഴിഞ്ഞു.