തിരുവനന്തപുരം: സംസ്ഥാനത്ത് വെളളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷംപേര്‍ക്ക് കൊവിഡ് ടെസ്‌റ്റ് ചെയ്യുമെന്നു ചീഫ് സെക്രട്ടറി വി.പി ജോയ്. ഹൈറിസ്‌ക് വിഭാഗത്തിലുളളവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍, കടകളില്‍ ജോലിചെയ്യുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, പൊതുജനങ്ങളുമായി ബന്ധം വരുന്ന മറ്റ് വിഭാഗത്തില്‍ പെട്ടവരെയാകും ഇത്തരത്തില്‍ പരിശോധനാ വിധേയമാക്കുക. ഇതിലൂടെ രോഗം സ്ഥിരീകരിക്കുന്നവരെ ഐസൊലേറ്റ് ചെയ്യാനും അതിലൂടെ സമൂഹത്തില്‍ രോഗവ്യാപനം തടയാനുമാണ് ശ്രമമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
സംസ്ഥാനത്ത് രണ്ട് കോടി ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആവശ്യമാണ്. ഉടന്‍തന്നെ രണ്ട് ലക്ഷം ഡോസ് വാക്‌സിന്‍ ലഭിക്കുമെന്നും വി.പി ജോയ് പറഞ്ഞു