മൂന്ന് ദിവസമായി പട്ടിണിയാണ്, എന്തെങ്കിലും തരൂ! സ്റ്റാര്‍ ഹോട്ടലിന്റെ വാതില്‍ മുട്ടി യാചിച്ച് വിദ്യ ബാലന്‍
മുംബൈ:ബോളിവുഡിലെ സൂപ്പര്‍ താരമാണ് വിദ്യ ബാലന്‍. വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിദ്യ ബാലന്‍ സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ബോളിവുഡിലെ നായിക സങ്കല്‍പ്പങ്ങളെ തിരുത്തി എഴുതിയ വിദ്യയെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തിയിട്ടുണ്ട്. തുറന്ന് മനസോടെ സംസാരിക്കുന്ന വ്യക്തിത്വമാണ് വിദ്യയുടേത്. മനസിലുള്ളത് യാതൊരു മറയുമില്ലാതെയാണ് വിദ്യ സംസാരിക്കുക. താരത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
രസകരമായ അനുഭവങ്ങളും വിദ്യ ബാലന്‍ അഭിമുഖങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഒരിക്കല്‍ താന്‍ യാചകയായി അഭിനയിച്ച് സ്റ്റാര്‍ ഹോട്ടലില്‍ പോയി യാചിച്ചതിനെക്കുറിച്ച് വിദ്യ ബാലന്‍ പറഞ്ഞിട്ടുണ്ട്. മാഷബിളിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ബാലന്‍ ആ കഥ പറഞ്ഞത്.
”ഞങ്ങള്‍ക്ക് ഐഎംജി എന്നൊന്നുണ്ടായിരുന്നു. ഇന്ത്യന്‍ മ്യൂസിക് ഗ്രൂപ്പ്. അവര്‍ ക്ലാസിക് മ്യൂസിക് പരിപാടികള്‍ നടത്തുമായിരുന്നു. എല്ലാ വര്‍ഷവുമുണ്ടാകും. മൂന്ന് രാത്രി നീണ്ടു നില്‍ക്കുന്നതാണ് പരിപാടി. നല്ല രസമുള്ള പരിപാടിയാണ്. ഞാന്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയിലുണ്ടായിരുന്നു. വളണ്ടിയര്‍ ആയിരുന്നു. ഞങ്ങള്‍ ആണ് എല്ലാം ഒരുക്കുന്നത്. രാത്രി പരിപാടിയൊക്കെ കഴിഞ്ഞ് നരിമാന്‍ പോയന്റിലേക്ക് നടക്കാനിറങ്ങും”’ വിദ്യ ബാലന്‍ പറയുന്നു.
”ഒരിക്കല്‍ എന്നെ കൂട്ടുകാർ വെല്ലുവിളിച്ചു. ഒബ്‌റോയിയിലെ കോഫി ഷോപ്പില്‍ പോയി വാതില്‍ മുട്ടി ഭക്ഷണം ചോദിക്കണമെന്ന് പറഞ്ഞു. ഞാന്‍ നടിയാണെന്ന് അവര്‍ക്ക് അറിയില്ല. ഞാന്‍ പോയി വാതില്‍ മുട്ടി. തുടര്‍ച്ചയായി മുട്ടിക്കൊണ്ടിരുന്നു. അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കി. ഞാനിത് കുറേ തവണ ചെയ്തതുമാണ്. എനിക്ക് വിശക്കുന്നു, മൂന്ന് ദിവസമായി എന്തെങ്കിലും കഴിച്ചിട്ട് എന്ന് ഞാന്‍ യാചിച്ചു. അവര്‍ എന്റെ നേരം മുഖം തിരിച്ചു. ഒടുവില്‍ എന്റെ സുഹൃത്തുക്കള്‍ക്ക് നാണക്കേട് തോന്നി എന്നെ വന്ന് കൂട്ടിക്കൊണ്ടു പോയി. അങ്ങനെ ഞാന്‍ ആ വെല്ലുവിളിയില്‍ ജയിച്ചു” എന്നാണ് വിദ്യ ബാലന്‍ പറയുന്നത്.
ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെയാണ് വിദ്യ ബാലന്‍ കടന്നു വന്നത്. വിദ്യ അഭിനയിച്ച പതിമൂന്ന് സിനിമകള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു പോയ ശേഷമാണ് അരങ്ങേറ്റ സിനിമ പുറത്തിറങ്ങുന്നത്. നിന്നു പോയ സിനിമകളില്‍ ഒരു മലയാള സിനിമയും ഉള്‍പ്പെടും. പരിനീത ആയിരുന്നു ആദ്യ സിനിമ. കരിയറിന്റെ തുടക്കകാലം മുതല്‍ക്കെ ധാരാളം വെല്ലുവിളികള്‍ വിദ്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു.
മലയാളത്തിലും വിദ്യ ബാലന്‍ അഭിനയിച്ചിട്ടുണ്ട്. ചക്രം എന്ന ചിത്രത്തില്‍ വിദ്യയും മോഹന്‍ലാലുമായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിക്കാനിരുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തിലെ താരനിരയെ മാറ്റി.
വർഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് നായകനായ ഉറുമിയിലൂടെയാണ് വിദ്യ മലയാളത്തിലെത്തിയത്. ഇന്ന് വിദ്യ ബാലന്‍ എന്ന പേര് മാത്രം മതി ചിത്രത്തിന് ആളുകള്‍ കയറാന്‍. നീയത്ത് ആണ് വിദ്യയുടെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ. റാം കപൂര്‍, രാഹുല്‍ ബോസ്, ഷഹാന ഗോസ്വാമി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനു മേനോന്‍ ആണ് സിനിമയുടെ സംവിധാനം.