അമരാവതി: ആന്ധ്രാപ്രദേശ് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിന്‍റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം. നെല്ലൂര്‍ ജില്ലയിലെ കണ്ടുകൂര്‍ പ്രദേശത്താണ് അപകടം ഉണ്ടായത്. ചന്ദ്രബാബു സഭയിലേക്ക് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഒഴുകിയെത്തുകയും അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു.
അതിനിടയില്‍ ഓടയിലേക്ക് വീണ ഏഴ് പ്രവര്‍ത്തകര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ചന്ദ്രബാബു നായിഡു ആശുപത്രിയില്‍ ദുരിതബാധിതരെ സന്ദര്‍ശിച്ചു. ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ സംസ്‌കാരം പാര്‍ട്ടിയുടെ പേരില്‍ നടത്തുമെന്നും നായിഡു പറഞ്ഞു.
ദുരന്തത്തിനിരയായവരുടെ കുട്ടികളെ എന്‍ടിആര്‍ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.