തിരുവനന്തപുരം:എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഏപ്രില്‍ മാസത്തിലേക്ക് മാറ്റി. ഏപ്രില്‍ എട്ടിന് പരീക്ഷകള്‍ ആരംഭിക്കും. ഈ മാസം പതിനേഴിന് ആരംഭിക്കേണ്ട പരീക്ഷകള്‍ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നീട്ടിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവാദം നല്‍കുകയായിരുന്നു. എസ്എസ്എല്‍സി പരീക്ഷ 8, 9, 12 തിയതികളില്‍ ഉച്ചയ്ക്കുശേഷവും മറ്റ് ദിവസങ്ങളില്‍ രാവിലെയുമാണ്.
വിഷുവിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍. റംസാന്‍ വ്രതം കണക്കിലെടുത്താണിത്. ഏപ്രില്‍ 30ന് പരീക്ഷ അവസാനിക്കും. ഒട്ടേറെ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നല്‍കിയിട്ടുണ്ട്. കൂടാതെ സ്്കൂളുകളിലാണ് ഏറെ ബൂത്തുകളും സ്ഥാപിക്കുക. ഇവ കണക്കിലെടുത്ത് പരീക്ഷ നീട്ടിവെക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
പുതുക്കിയ പരീക്ഷാ ടൈം ടേബിൾ ഇങ്ങനെ: