തിരുവനന്തപുരം: 2021-22 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ മാർച്ച് മുതൽ 19 വരെ നടക്കും.
മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയായിരിക്കും.ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയായിരിക്കും.
അതേസമയം, സംസ്ഥാനത്ത് ഗേള്‍സ്,ബോയ്സ് സ്കൂള്‍ മാറ്റാന്‍ പിടിഎ തീരുമാനം മതിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. പിടിഎ തീരുമാനിച്ചാല്‍ മിക്സസ് സ്കൂളിന് അംഗീകാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ജെൻട്രൽ ന്യൂട്രൽ യൂണിഫോം നിർബന്ധമെന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ല. ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പിടിഎ ആണെന്നും പല സംഘടനകളും തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.