എസ്എസ്എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു; മാര്‍ച്ച് അഞ്ചിന് തുടങ്ങും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിച്ച് 30-ന് അവസാനിക്കും. 4.25 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

പരീക്ഷകള്‍ രാവിലെ 9.30-ന് ആരംഭിക്കും. ജനുവരി 12 മുതല്‍ 22 വരെ ഐടി മോഡല്‍ പരീക്ഷ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കാന്‍ സാധിക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News