തിരുവനന്തപുരം:സംസ്ഥാനത്തെ എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ടൈം ടേബിള്‍ നേരത്തെ പ്രസിദ്ധികരിച്ചിരുന്നു. ഇപ്പോള്‍ കേന്ദ്രാനുമതിയും ലഭിച്ചു.
എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കി കൊണ്ട് കേന്ദ്രം ഇത്തരവിറക്കി. കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ പാടില്ല
ആഭ്യന്തര മന്ത്രാലയമാണ് അനുമതി നല്‍കിയത്. സാമൂഹിക ആകലം പാലിച്ച് പരീക്ഷകള്‍ നടത്താമെന്ന് അമിത് ഷാ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ പരിക്ഷാകേന്ദ്ര അനുവദിക്കില്ല. വിദ്യാര്‍ത്ഥി താല്‍പര്യം കണക്കിലെടുത്താണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളിലെത്താന്‍ പ്രത്യേക ബസ് അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
മെയ് മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ജൂണിലേക്ക് മാറ്റാന്‍ സംസ്ഥാനം തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രാനുമതി. ലോക്ഡൗണ്‍ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ കേന്ദ്രം കര്‍ശന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറായത്. നാലാംഘട്ട ലോക്ഡൗണിന്റെ പ്രഖ്യാപനത്തില്‍ ഈ മാസം 31 വരെ രാജ്യത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.