26.7 C
Kottayam
Sunday, November 24, 2024

പല ആശുപത്രികളില്‍ പോയിട്ടും വിട്ടു മാറാത്ത ആ അസുഖം മാറ്റിയത് മോണ്‍സണ്‍ ഡോക്ടര്‍ ആണ്!, തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിച്ചേനേ…; വീഡിയോ വൈറലായതിനു പിന്നാലെ വെളിപ്പെടുത്തലുമായി നടി ശ്രുതി ലക്ഷ്മി

Must read

കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കലിനെ കുറിച്ചാണ്. സമൂഹത്തിലെ ഉന്നതരുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന ഇയാള്‍ക്ക് സിനിമാ സീരിയല്‍ താരങ്ങളോടും അടുപ്പമുണ്ടായിരുന്നു. ഇതിനോടകം തന്നെ നിരവധി താരങ്ങളുടെ പേരുകളും മോണ്‍സണിന്റെ പേരിനോട് ചേര്‍ത്ത് എത്തിയിരുന്നു. ഇതില്‍ ആദ്യം നിന്നത് സിനിമാ സീരിയല്‍ നടിയായ ശ്രുതി ലക്ഷ്മിയുടേതായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്രുതി. മോണ്‍സണുമായി ബന്ധമുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നാണ് ശ്രുതി പറയുന്നത്. മോന്‍സന്‍ മാവുങ്കലിന്റെ അടുത്ത് ഡോക്ടര്‍ എന്ന നിലയില്‍ ചികിത്സതേടിയതായാണ് ശ്രുതി ലക്ഷ്മി പറയുന്നത്. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടാണ് ഡോക്ടറുടെ ചികിത്സ തേടിയത്. അദ്ദേഹം മരുന്നു തന്നപ്പോള്‍ അസുഖം ഭേദമായതായും നടി പറഞ്ഞു.

അദ്ദേഹം ഒരു ഡോക്ടര്‍ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചില്‍. അത് സാധാരണ മുടി കൊഴിച്ചില്‍ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളില്‍ ചികില്‍സിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടര്‍ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നുവെന്ന് നടി പറഞ്ഞു.

അദ്ദേഹം ഒരു ഡോക്ടര്‍ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചില്‍. അത് സാധാരണ മുടി കൊഴിച്ചില്‍ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളില്‍ ചികില്‍സിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടര്‍ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നുവെന്ന് നടി പറഞ്ഞു.

ഡോക്ടറെകുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് അദ്ഭുതമാണ് തോന്നുന്നത്. ഞങ്ങളോടെല്ലാം വളരെ നല്ല പെരുമാറ്റം ആയിരുന്നു. അദ്ദേഹവുമായി പണമിടപാടുകളോ പുരാവസ്തുക്കള്‍ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും നടി പറയുന്നു. ഏല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോന്‍സന്‍ മാവുങ്കല്‍. പരിപാടികള്‍ക്ക് പേയ്മെന്റ് കൃത്യമായി തരും. ആര്‍ട്ടിസ്റ്റുകള്‍ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാന്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തുക എന്നുള്ളതിനാണ് മുന്‍ഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയതായും നടി പറയുന്നു.

അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോള്‍ പരിപാടികള്‍ക്കു പോയത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തില്‍നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നെന്നും നടി പറഞ്ഞു

അതേസമയം, പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോണ്‍സന്‍ മാവുങ്കലിന്റെ ഇടപാടുകളും സാമ്പത്തിക സ്ത്രോതസുകളുമെല്ലാം പരിഗണിക്കുമ്പോള്‍ വീണ്ടും ബാലഭാസ്‌കറിന്റെ മരണം ചര്‍ച്ചയാകുകയാണ്. ബാലഭാസ്‌കറും മോണ്‍സണും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ബാലഭാസ്‌കര്‍ വിദേശത്തേയ്ക്ക് പോകുമ്പോള്‍ പലതരത്തലുള്ള പുരാവസ്തുക്കള്‍ പലയിടങ്ങളില്‍ നിന്നായി വാങ്ങിക്കൊണ്ടു വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒരു അഭേദ്യ ബന്ധം പുലര്‍ത്തിയിരുന്ന ഇരുവരും ഇടയ്ക്ക് വെച്ച് തെറ്റിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ബാലഭാസ്‌കറിന് മരണം സംഭവിക്കുന്നതും.

മോണ്‍സണിന്റെ ഉന്നത ബന്ധങ്ങളും ഗുണ്ടാസംഘങ്ങളും പ്രൈവറ്റ് സെക്യുരിറ്റിയുമെല്ലാം തന്നെ സംശയത്തിന്റെ നിഴലിലാണ്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിലാണ് ബാലഭാസ്‌കറുമായുള്ള ബന്ധം പുറത്തായത്. തന്റെ അടുത്ത സുഹൃത്ത് വഴിയായിരുന്നു ബാലഭാസ്‌കര്‍ മോണ്‍സണുമായി ബന്ധപ്പെട്ടിരുന്നത്. ഇയാളുടെ കല്ലൂരുള്ള മ്യൂസിയത്തില്‍ ബാല ഭാസ്‌കര്‍ പോയിരുന്നു. അതോടൊപ്പം മ്യൂസിയത്തിലെ പല സാധനങ്ങളും വില്‍ക്കുന്നതിന് സഹായിക്കാമെന്നും ബാലഭാസ്‌കര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത്രയും അടുപ്പം സൂക്ഷിച്ചിരുന്ന ഇവര്‍ എങ്ങനെ പിരിഞ്ഞു എന്ത് കാരണത്താല്‍ പിരിഞ്ഞു, എന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

തളർത്താൻ നോക്കണ്ട;സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോകുന്നുവെന്ന് എ കെ ബാലന്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന പി സരിനെ  ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെബാലന്‍ പറഞ്ഞു.സരിൻ തിളങ്ങുന്ന നക്ഷക്രമാകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.സരിൻ...

നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് ആലുവയിലെ നടി; 'താൻ നേരിട്ട അതിക്രമത്തിന് നീതി വേണം,'

കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി...

ചേലക്കരയിലെ തോൽവി; കോൺഗ്രസിൽ പ പരിശോധിക്കുമെന്ന് വി.ഡി സതീശൻ

തൃശൂർ: ചേലക്കര തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലഹം. പാലക്കാടിനേക്കാള്‍ മെച്ചപ്പെട്ട പ്രചാരണം നടത്തിയിട്ടും ചേലക്കരയില്‍ തോറ്റത് സംഘടനാ ദൗര്‍ബല്യം കൊണ്ടാണെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തിയപ്പോള്‍ ദൗര്‍ബല്യം പരിശോധിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. തോല്‍ക്കുമെന്ന്...

ഫോര്‍ട്ട്കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

കൊച്ചി:ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ൻ  സാദ് കുറച്ചു ദിവസങ്ങളായി...

മലപ്പുറത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് 14 കാരൻ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറം വഴിക്കടവിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 14 കാരൻ മരിച്ചു. പുളിക്കൽ അങ്ങാടി സ്വദേശി മുഹമ്മദ് നജാസാണ് മരിച്ചത്. ബന്ധുവായ എടക്കര എരഞ്ഞിക്കൽ അബ്ദുൾ അസീസിനും പരുക്കേറ്റു....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.